പറവൂര്‍: ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്‍െറ ഭാഗമായി പറവൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ജയന്തി സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടത്തി. വൈകീട്ട് മൂന്നോടെ ഘോഷയാത്ര ആരംഭിച്ചു. താളമേളങ്ങളും പൂക്കാവടികളും നിശ്ചലദൃശ്യങ്ങളും തെയ്യം തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയെ വര്‍ണാഭമാക്കി. കെടാമംഗലം 165ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പുലികളിയും അരുവിപ്പുറം പ്രതിഷ്ഠയെ ആസ്പദമാക്കി തയാറാക്കിയ ടാബ്ളോയും ജനശ്രദ്ധയാകര്‍ഷിച്ചു. സമാപനസമ്മേളനത്തില്‍ യൂനിയന്‍ പ്രസിഡന്‍റ് സി.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രവനിതാസംഘം വൈസ് പ്രസിഡന്‍റ് ഇ.എസ്. ഷീബ ജയന്തി സന്ദേശം നല്‍കി. യോഗം ഇന്‍സ്പെക്ടിങ് ഓഫിസര്‍ എം.ബി. ബിനു, ബോര്‍ഡ് മെംബര്‍ പി.എസ്. ജയരാജ്, യൂനിയന്‍ കൗണ്‍സിലര്‍മാരായ കെ.ബി. സുഭാഷ്, വി.എന്‍. നാഗേഷ്, ഡി. പ്രസന്നകുമാര്‍, വനിതാസംഘം പ്രസിഡന്‍റ് ജയശ്രീ, യൂത്ത് മൂവ്മെന്‍റ് യൂനിയന്‍ ചെയര്‍മാന്‍ പ്രവീണ്‍ തങ്കപ്പന്‍, യൂനിയന്‍ വൈസ് പ്രസിഡന്‍റ് ഷൈജു മനക്കപ്പടി തുടങ്ങിയവര്‍ സംസാരിച്ചു. ചെറായി: വൈപ്പിന്‍ എസ്.എന്‍.ഡി.പി യൂനിയന്‍െറ നേതൃത്വത്തില്‍ നടത്തിയ 162ാമത് ശ്രീനാരായണഗുരു ജയന്തി ദിനാഘോഷം വര്‍ണാഭമായി. പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രമൈതാനിയില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പഞ്ചവാദ്യം, ബാന്‍ഡ്, ചെണ്ടമേളം, കാവടി, തെയ്യം, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. വൈപ്പിന്‍ യൂനിയന്‍െറ കീഴിലുള്ള 22 എസ്.എന്‍.ഡി.പി ശാഖകളില്‍നിന്നും 136 കുടുംബ യൂനിറ്റുകളില്‍നിന്നും 400 സ്വയംസഹായ സംഘം, യൂത്ത് മൂവമെന്‍റ്, വനിത സംഘം, കുമാരിസംഘം തുടങ്ങിയ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഘോഷയാത്രക്ക് യൂനിയന്‍ പ്രസിഡന്‍റ് ടി.ജി. വിജയന്‍, സെക്രട്ടറി പി.ഡി. ശ്യാംദാസ്, വൈസ് പ്രസിഡന്‍റ് കെ.പി. ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കണ്ണദാസ് തടിക്കല്‍, കെ.വി. സുധീശന്‍, വി.വി. അനില്‍, കെ.കെ. ശശിധരന്‍, സി.കെ. ഗോപാലകൃഷ്ണന്‍, ദേവസ്വം മാനേജര്‍ എം. ജിസോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.