നിറക്കൂട്ടും ചിന്തയുമായി ‘ദി സെന്‍ഡന്‍സ്’ തുടങ്ങി

കൊച്ചി: രാഷ്ട്രീയ-സാമൂഹിക-പരിസ്ഥിതി സമസ്യകളുടെ നിറക്കൂട്ടുമായി കലാധ്യാപകരുടെ കൂട്ടായ്മയിലുള്ള ചിത്രപ്രദര്‍ശനം ‘ദി സെന്‍ഡന്‍സ്’ കൊച്ചിയില്‍ ആരംഭിച്ചു. വിവിധ കലാലയങ്ങളില്‍ ചിത്രകലാ അധ്യാപകരായ ജോണ്‍ ഡേവി, മനോജ് നാരായണന്‍, രഞ്ജിത്ത് ലാല്‍, വര്‍ഗീസ് കളത്തില്‍ എന്നിവരുടെയും സിനിമ പ്രവര്‍ത്തകന്‍ ടി.ടി. ഉണ്ണികൃഷ്ണന്‍, വെറ്ററിനറി സര്‍വകലാശാലയില്‍ ആര്‍ട്ടിസ്റ്റ് കെ.ആര്‍. കുമാരന്‍ എന്നിവരുടെയും 20ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്‍ററില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രദര്‍ശനം കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ ആര്‍ട്ടിസ്റ്റ് സത്യപാല്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 19 വരെയാണ് പ്രദര്‍ശനം. രാഷ്ട്രീയം, സാമൂഹ്യം, പരിസ്ഥിതി തുടങ്ങിയ ദൈനംദിന ചിന്തകള്‍ ഉള്‍ചേര്‍ന്നതാണ് പ്രദര്‍ശനത്തിനുള്ള ഓരോ ചിത്രങ്ങളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.