പെരിയാര്‍ നിറം മാറുന്നത് പതിവ്; നാട്ടുകാര്‍ ഷട്ടര്‍ അടപ്പിച്ചു

ഏലൂര്‍: രാസമാലിന്യം കലര്‍ന്ന് പെരിയാര്‍ നിരവധി തവണ ചുവന്നൊഴുകിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പുഴക്ക് കുറുകെയുള്ള ബണ്ടിന്‍െറ ഷട്ടര്‍ അടപ്പിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്ന പാതാളത്തെ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ഒന്നൊഴികെയുള്ള മറ്റു ഷട്ടറുകള്‍ നാട്ടുകാര്‍ അടപ്പിച്ചു. മാലിന്യ ഒഴുക്ക് തടയാന്‍ ഷട്ടര്‍ അടക്കണമെന്ന് നാട്ടുകാര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയാറായിരുന്നില്ല. ഒഴിവു ദിവസങ്ങളില്‍ മാലിന്യം ഒഴുക്ക് തുടരാന്‍ സാധ്യതയുണ്ടെന്നും കമ്പനികള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ ഷട്ടര്‍ അടക്കാന്‍ തയാറായത്. എന്നാല്‍, രാസമാലിന്യം കലര്‍ന്ന് പുഴ പലതവണ നിറംമാറിയിട്ടും മാലിന്യ ഉറവിടം കണ്ടത്തൊന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനായിട്ടില്ല. ഏലൂര്‍ നഗരസഭ പരിധിയിലെ പാതാളം ബണ്ട് മുതല്‍ വരാപ്പുഴ വരെയാണ് പെരിയാര്‍ ചുവന്നത്. പാതാളം പുഴയുടെ എടയാര്‍ വ്യവസായ മേഖലയുടെ ഭാഗത്ത്നിന്നാണ് നിറവിത്യാസം തുടങ്ങുന്നത്. ഇത് ബണ്ട് മുതല്‍ പുറത്തേക്ക് വ്യാപിക്കുകയാണ്. പുഴ മലിനീകരണത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഏലൂര്‍ നഗരസഭ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.