ഓണവിപണിയില്‍ തിരക്കേറി; അവശ്യ സാധന വിലയില്‍ സ്ഥിരത

ആലപ്പുഴ: ഓണം വന്നണയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിപണികളില്‍ നല്ല തിരക്കാണ് അനുഭവപ്പെ ടുന്നത്. പച്ചക്കറിയും അരിയുമടക്കമുള്ള അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വിപണന കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് വിലക്കയറ്റത്തെ പേടിയില്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ത വിലകളാണ് കഴിഞ്ഞ മാസംവരെ ഉണ്ടായിരുന്നത്. ഇത് ഓണാഘോഷത്തെ ബാധിക്കുമോ എന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. സാധനങ്ങളുടെ വിലയിലെ ഏകീകരണം സംബന്ധിച്ച് ചിങ്ങം പിറന്ന മുതല്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കിരുന്നു. വില പിടിച്ചുനിര്‍ത്താന്‍ സഹായകമായത് സപൈ്ളകോ, ഹോര്‍ട്ടികോര്‍പ്, സഹകരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുന്ന ഓണച്ചന്തയാണ്. സപൈ്ളകോ 27 ഒൗട്ട്ലെറ്റുകള്‍ വഴി സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്ത് വരുകയാണ്. സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി അധിക സ്റ്റോക്കുകളും ഒൗട്ട്ലെറ്റുകളില്‍ എത്തിച്ചുകഴിഞ്ഞു. സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനായി ഇതോടൊപ്പം പ്രത്യേക കേന്ദ്രങ്ങളില്‍ വിപണന മേളകളും ഒരുക്കിയിട്ടുണ്ട്. പൊതുവിപണിയേക്കാളും വളരെ മിതമായ നിരക്കാണ് ഹോര്‍ട്ടികോര്‍പ് പച്ചക്കറികള്‍ക്ക് ഈടാക്കുന്നത്. സിവില്‍ സപൈ്ളസിന്‍െറ സേവനം കൂടാതെ സഹകരണ സ്ഥാപനങ്ങള്‍ വഴിയും അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള സൗകര്യവും കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയിട്ടുണ്ട്. മുമ്പ് നന്മ സ്റ്റോറുകള്‍ വഴിയായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ഇത്തരം വിപണികള്‍ സംഘടിപ്പിച്ചിരുന്നത്. അഴിമതി മൂലം നന്മ സ്റ്റോറുകള്‍ മൊത്തത്തില്‍ അടച്ചുപൂട്ടി. പിന്നീട് സഹകരണ സംഘങ്ങള്‍ക്കുതന്നെ ഓണച്ചന്തയുടെ നടത്തിപ്പ് ചുമതല നല്‍കുകയായിരുന്നു. ജില്ലയില്‍ താലൂക്ക് അടിസ്ഥാനപ്പെടുത്തിയാണ് ഓണച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ താലൂക്ക് അടിസ്ഥാനത്തില്‍ 163 സഹകരണ സ്ഥാപനങ്ങള്‍ വഴിയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. സിവില്‍ സപൈ്ളസ് വിതരണം ചെയ്യുന്ന അതേ വിലയിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വലിയ ക്രമീകരണങ്ങളാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ചിലയിടങ്ങളില്‍ പച്ചക്കറി വിപണന കേന്ദ്രവും ആരംഭിക്കാന്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.