കായംകുളം: കായംകുളം നഗരത്തിലും സമീപപ്രദേശങ്ങളിലുമായി നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് മൂന്നുപേര്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരകളായി. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തിയ കൊച്ചീടെജെട്ടി പുത്തന്‍പുരക്കല്‍ അപര്‍ണ (18), ആലപ്പുഴ ഉമ്മാപറമ്പില്‍ രതീഷ് (35), ഭഗവതിപ്പടി വെങ്ങാശേരില്‍ ശ്രീധരന്‍ (34) എന്നിവര്‍ക്കാണ് സ്റ്റാന്‍ഡിനുസമീപം കടിയേറ്റത്. ഇവരെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരണിക്കാവ് അരുണില്‍ അമ്മിണി (65), പത്തിയൂര്‍ കാങ്കാലില്‍ ബഷീര്‍കുട്ടി (77), ചിറക്കടവം ചൂളയില്‍പടീറ്റതില്‍ സദാനന്ദന്‍ (70), കായംകുളം വലിയപറമ്പില്‍ അന്‍സില്‍ (17), പുതുപ്പള്ളി ജ്യോതിസ്സില്‍ ജ്യോതി (48), കാപ്പില്‍മേക്ക് പൊന്നുഭവനം രവീന്ദ്രന്‍ (47), രാമപുരം ആരോമല്‍ ഭവനം കൃഷ്ണ (38) എന്നിവര്‍ക്ക് അവരവരുടെ വീടിന്‍െറ പരിസരങ്ങളില്‍വെച്ചും നായ്ക്കളുടെ കടിയേറ്റു. ഇവരെല്ലാം കായംകുളം ഗവ. ആശുപത്രിയിലാണ് ചികിത്സ തേടിയത്. കൈക്കും കാലിനുമാണ് മിക്കവര്‍ക്കും കടിയേറ്റത്. ഇതിനിടെ തെരുവുനായ് കടിച്ചതിനെ തുടര്‍ന്ന് ചത്ത പോത്തിന്‍െറ ഉടമസ്ഥയായ പുല്ലുകുളങ്ങര തറക്കണ്ടത്തില്‍ പൊന്നി (33) പ്രതിരോധ കുത്തിവെപ്പ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.