തീരദേശ റെയില്‍പാത ഇരട്ടിപ്പിക്കല്‍ നീളും

വടുതല: തീരദേശ റെയില്‍പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നീളാന്‍ സാധ്യത. സ്ഥലം ഏറ്റെടുക്കാത്തതുമൂലം സമാന്തര പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല. ഇരട്ടിപ്പിക്കല്‍ ജോലിയിലെ പ്രധാന കടമ്പ അരൂര്‍-കുമ്പളം റെയില്‍പാലത്തിന് സമാന്തരപാലം നിര്‍മിക്കലാണ്. ഇത് പണിയാന്‍ മാത്രം മൂന്നുവര്‍ഷം വേണമെന്ന് പറയുന്നു. ഇപ്പോള്‍ കൈതപ്പുഴക്കായലില്‍ കൂടുതല്‍ ആഴമുള്ള പ്രദേശത്താണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇതിന് തൊട്ടുപടിഞ്ഞാറേയരികിലാണ് പുതിയ പാലം നിര്‍മിക്കേണ്ടത്. ഇതിനുള്ള മണ്ണുപരിശോധന പാതിവഴിയില്‍ നിലച്ചു. പാലത്തിന്‍െറ അനുബന്ധപ്രദേശങ്ങളായ അരൂര്‍ കരയിലും കുമ്പളത്തും സ്ഥലമെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതാണ് തടസ്സങ്ങള്‍ക്ക് പ്രധാന കാരണം. എറണാകുളത്തുനിന്ന് ഹരിപ്പാട് വരെയുള്ള ഭാഗത്ത് മൊത്തം 63 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതില്‍ കുമ്പളം-തുറവൂര്‍ ഭാഗത്തെ 14 ഹെക്ടര്‍ സ്ഥലമെങ്കിലും ഏറ്റെടുത്താല്‍ മാത്രമേ സമാന്തര റെയില്‍പാലത്തിന്‍െറ പണികള്‍ ആരംഭിക്കാന്‍ പറ്റുകയുള്ളൂ. എന്നാല്‍, എസ്റ്റിമേറ്റ് അംഗീകരിക്കുകയോ ഭൂമി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ ചിലയിടങ്ങളില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്നുതിരിച്ച് കുറ്റിയടിച്ചിട്ടുണ്ട്. സ്ഥലമുടമകളെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും സ്ഥലം കുറ്റിയടിച്ചയില്‍ പ്രതിഷേധവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.