പള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ളാന്‍റിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. പ്ളാന്‍റിന്‍െറ നിര്‍മാണം മുതല്‍ ഇപ്പോള്‍ പുതിയ പ്ളാന്‍റിന് നല്‍കിയ അംഗീകാരംവരെ അന്വേഷിക്കണമെന്ന് മൂവാറ്റുപുഴ കോടതി ഉത്തരവിട്ടതോടെയാണ് പ്രതിഷേധവും ശക്തമായത്. ബ്രഹ്മപുരത്ത് മാലിന്യപ്ളാന്‍റ് നിര്‍മാണം ആരംഭിച്ചപ്പോള്‍തന്നെ അഴിമതി ആരോപണവും ഉയര്‍ന്നിരുന്നു. നിയമസഭ പരിസ്ഥിതികമ്മിറ്റിയും ഓംബുഡ്സ്മാന്‍ ഉള്‍പ്പെടെ പ്ളാന്‍റ് സന്ദര്‍ശിക്കുകയും നിര്‍മാണത്തില്‍ അപാകം കണ്ടത്തെുകയും ചെയ്തിരുന്നെങ്കിലും ഒരുനടപടിയും ഉണ്ടായിരുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെയാണ് മാലിന്യ പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നത്. മാലിന്യസംസ്കരണ ബോര്‍ഡിന്‍െറ വ്യവസ്ഥ ലംഘിച്ച പ്ളാന്‍റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ബ്രഹ്മ പുരത്തെ പ്ളാന്‍റിലെ അശാസ്ത്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് പരിസരവാസികള്‍ നല്‍കിയ പരാതിയിലാണ് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയത്. 2008 മതല്‍ 2011 വരെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാലിന്യം നിക്ഷേപിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്. 2011നുശേഷം മാലിന്യം തള്ളിയത് നിയമ വിരുദ്ധമായാണ്. ഇതിനിടയിലും പുതിയ പ്ളാന്‍റ് നിര്‍മിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പുതുതായി നിര്‍മിക്കുന്ന പ്ളാന്‍റിന്‍െറ കരാറുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ലോഡ് മാലിന്യമാണ് പ്ളാന്‍റില്‍ കൂടിക്കിടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധിയും വ്യാപിക്കുമ്പോള്‍ വടവുകോട്-പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്തിലെ ജനങ്ങള്‍ ഭീതിയിലാണ്. പ്ളാന്‍റില്‍ നിന്നുള്ള മലിനജലം ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ കടമ്പ്രയാറിലേക്കാണ് ഒഴുകുന്നത്. നിരവധി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. ഇത് പകര്‍ച്ചവ്യാധി വ്യാപിപ്പിക്കാന്‍ കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ഇതത്തേുടര്‍ന്നാണ് പ്ളാന്‍റിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.