തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നാളെ രാവിലെ ഒമ്പതിന് നടക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഗവ. ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറില്‍നിന്ന് ആരംഭിക്കും. പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എം.സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, വിദ്യാര്‍ഥികള്‍, തെയ്യങ്ങള്‍, കാവടിയാട്ടം, അലങ്കരിച്ച ലോറികളിലെ നിശ്ചല ദൃശ്യങ്ങള്‍ എന്നിങ്ങനെ 70 ഓളം ഇനം കലാപ്രകടനങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. സ്റ്റാച്യു ജങ്ഷന്‍, കിഴക്കേക്കോട്ട, എസ്.എന്‍. ജങ്ഷന്‍, വടക്കേക്കോട്ട, ശ്രീ പൂര്‍ണത്രയീശ ക്ഷേത്രം റോഡ് വഴി വീണ്ടും സ്റ്റാച്യു-കിഴക്കേക്കോട്ട വഴി അത്തം നഗറില്‍ തിരിച്ചത്തെി സമാപിക്കും. അത്തപ്പൂക്കള മത്സരം സിയോണ്‍ ഹാളില്‍ 11ന് തുടങ്ങും. വൈകുന്നേരം ലായം കൂത്തമ്പലത്തില്‍ കലാസന്ധ്യയുടെ ഉദ്ഘാടനം. നാടന്‍പാട്ട്, ദൃശ്യാവിഷ്കരണം എന്നിവയാണ് അത്തം നാളിലെ പരിപാടികള്‍. ആഘോഷയാത്ര നടത്തുന്നതിന്‍െറ ഭാഗമായി ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് രണ്ടുവരെ തൃപ്പൂണിത്തറയിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വൈക്കം ഭാഗത്തുനിന്നുള്ള എല്ലാ ഹെവി-മീഡിയം ഗുഡ്സ് വാഹനങ്ങളും പുതിയകാവില്‍ നിന്നും കുരീക്കാട് തിരുവാങ്കുളം വഴിയും ഇതര വാഹനങ്ങള്‍ പുതിയകാവ് ആയുര്‍വേദ കോളജ് ജങ്ഷനില്‍നിന്ന് മേക്കര മാര്‍ക്കറ്റ് റോഡ് വഴി കരിങ്ങാച്ചിറ പുതിയ റോഡ് വഴിയും എറണാകുളത്തേക്ക് പോകേണ്ടതാണ്. ഇതേ റോഡില്‍ മാര്‍ക്കറ്റ് റോഡ് വഴി തെക്കോട്ട് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കില്ല. കുണ്ടന്നൂരില്‍ നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള എല്ലാ ഹെവി ഗുഡ്സ് വാഹനങ്ങളും വടക്കോട്ട് പോയി വൈറ്റില-പാലാരിവട്ടം വഴി തിരിഞ്ഞുപോകണം. വൈറ്റില ഭാഗത്തുനിന്ന് തൃപ്പൂണിത്തുറക്ക് വരുന്ന വാഹനങ്ങള്‍ പേട്ട, ഗാന്ധി സ്ക്വയര്‍ -മിനി ബൈപാസ് വഴി കണ്ണന്‍കുളങ്ങരയിലത്തെി വൈക്കം റോഡ് വഴി പോകണം. അത്തം ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.