പ്രാഥമികാരോഗ്യ കേന്ദ്രം ശോച്യാവസ്ഥയില്‍

നെട്ടൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രം ശോച്യാവസ്ഥയില്‍. ആശുപത്രിയില്‍ തെരുവുനായ് ശല്യവും രൂക്ഷമാണ്. രോഗികളെ കിടത്തിച്ചികിത്സിക്കേണ്ട കെട്ടിടമാണ് തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുന്നത്. തകര്‍ന്നുകിടക്കുന്ന മതിലുകള്‍ക്കിടയിലൂടെയാണ് നായ്ക്കള്‍ അകത്ത് പ്രവേശിക്കുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഗ്രേഡ് ഉയര്‍ത്തുക, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക എന്നിവ ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. നിലവില്‍ ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കുന്നതിന് അഞ്ച് ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ് താമസമുള്ളത്. ഇവ കാലപ്പഴക്കം കാരണം നിലംപതിക്കാറായി. രാത്രിയില്‍ വെളിച്ചമില്ലാത്തതും മറ്റൊരു പ്രശ്നമാണ്. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ ഫ്ളാറ്റ് പണിയാന്‍ മരട് നഗരസഭ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും ഭരണ പ്രതിസന്ധി മൂലം നടന്നില്ല. സജ്ജീകരണങ്ങള്‍ ഒരുക്കിയാല്‍ 24 മണിക്കൂര്‍ സേവനത്തിനും തയാറാണെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. രാത്രി എന്തെങ്കിലും അസുഖം വന്നാല്‍ സാധാരണക്കാര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.