കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയില്‍

ആലുവ: കഞ്ചാവ് വില്‍പനക്കാരായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞദിവസം എക്സൈസ് നടത്തിയ പരിശോധനകളില്‍ പിടിയിലായി. ജില്ലാ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്‍െറയും ആലുവ എക്സൈസിന്‍െറയും ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരുകിലോയിലധികം കഞ്ചാവും കണ്ടത്തെി. ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന ആളെയാണ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ആലുവ, എടയാര്‍, മുപ്പത്തടം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റാസിദിനെ (36) അറസ്റ്റ് ചെയ്തത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എ.കെ. നാരായണന്‍െറയും അസി. കമീഷണര്‍ രഞ്ജിത്തിന്‍െറയും നിര്‍ദേശപ്രകാരം സി.ഐ സജി ലക്ഷ്മണന്‍െറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ പ്രിവന്‍റിവ് ഓഫിസര്‍ ഇ.കെ. ഹരി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സാജന്‍ പോള്‍, സുരേഷ്ബാബു, എം.ടി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി. മറ്റുരണ്ട് വ്യത്യസ്ത കേസിലായി ആലുവ എക്സൈസ് സംഘം രണ്ടുപേരെയാണ് കഞ്ചാവുമായി പിടികൂടിയത്. 75 ഗ്രാം കഞ്ചാവുമായി ആലംഗീര്‍ ശൈഖും 65 ഗ്രാം കഞ്ചാവുമായി ബാബുലാല്‍ ശൈഖുമാണ് ആലുവ എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളാണ്. കഴിഞ്ഞദിവസവും 150 ഗ്രാം കഞ്ചാവുമായി മുര്‍ഷിദാബാദ് സ്വദേശിയെ പിടികൂടിയിരുന്നു. എക്സൈസ് സി.ഐ എം.എസ്. ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.ബി. സജീവ്കുമാര്‍, എം.എം. അരുണ്‍കുമാര്‍, ടി.ജി. രാജേഷ്, പി.പി. ഷിവിന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി എട്ടുവരെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.