പെരുമ്പാവൂര്‍: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പെരുമ്പാവൂരില്‍ പൂര്‍ണമായിരുന്നു. നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബാങ്കുകളടക്കം സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല. ഓട്ടോ, ടാക്സി മേഖലയിലും പണിമുടക്ക് വിജയമായിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് ഹജ്ജ് യാത്രക്കാരുമായി പോകുന്ന വാഹനങ്ങള്‍ക്ക് തടസ്സം കൂടാതെ പോകാനുള്ള സൗകര്യം സമരക്കാര്‍ ചെയ്തുകൊടുത്തു. പണിമുടക്കിനോടനുബന്ധിച്ച് രാവിലെ വില്ളേജ് ഓഫിസിന് മുന്നില്‍നിന്ന് പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന യോഗം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ഡേവിഡ് തോപ്പിലാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സലീം, സി.പി.എം. ഏരിയാ സെക്രട്ടറി എം.ഐ. ബീരാസ്, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.പി. അവറച്ചാന്‍, സി.വി. ശശി, ആര്‍. സുകുമാരന്‍, വി.പി. ഖാദര്‍, കെ.ഇ. നൗഷാദ്, സി.വി. മുഹമ്മദാലി, കെ.പി. ബാബു, വി.ഇ. റഹീം, സി.വി. ജിന്ന, എല്‍.ആര്‍. ശ്രീകുമാര്‍, ടി.വി. മിനി, ഉസ്മാന്‍, പി.ജി. മഹേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പള്ളിക്കര: ദേശീയ പണിമുടക്കിനോടനുമ്പന്ധിച്ച് അമ്പലമുകളില്‍ വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമര സര്‍ഗാഘോഷം നടത്തി. രാവിലെ റിഫൈനറി ഗേറ്റില്‍ നിന്നാരംഭിച്ച സമരം സി.പി.എം സംസ്ഥാന കമ്മിറ്റിയഗം സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. തോമസ് കെന്നടി അധ്യക്ഷത വഹിച്ചു. കെ.ടി. തങ്കപ്പന്‍, പി.ഡി. സന്തോഷ് കുമാര്‍, എം.കെ. ജോര്‍ജ്, ഏലിയാസ് കാരിപ്ര, ജേക്കബ് സി. മാത്യു, പോള്‍സണ്‍ എന്നിവര്‍ സംസാരിച്ചു. കോതമംഗലം: പണിമുടക്കിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മുത്തംകുഴിയില്‍ തുറന്ന വ്യാപാരസ്ഥാപനങ്ങള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. സംയുക്ത ട്രേഡ് യൂനിയന്‍ കോതമംഗലം നഗരത്തില്‍ പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളന നടത്തി. സമ്മേളനം മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി കെ.എ. ജോയി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മനോജ് ഗോപി മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സിപ്രസിഡന്‍റ് അബു മൊയ്തീന്‍, എം.എസ്. ജോര്‍ജ്, റോയി കെ. പോള്‍, ചന്ദ്രലേഖ ശശിധരന്‍, എന്‍.സി. ചെറിയാന്‍, എം.എ. സന്തോഷ്, ടി.കെ. രാജന്‍, പി.പി. മൈതീന്‍ ഷാ, രാജമ്മ രഘു എന്നിവര്‍ സംസാരിച്ചു. കാലടി: വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കാലടി ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രകടനത്തിനിടെ എം.സി റോഡിലൂടെ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള നാഷനല്‍ പെര്‍മിറ്റ് ലോറി തടയാന്‍ ശ്രമിച്ച മാണിക്യമംഗലം എരണ്ടത്തോട് വീട്ടില്‍ ലാലു കുട്ടപ്പന് ലോറി തട്ടി പരിക്കേറ്റു. കാലിനും ചുമലിലും പരിക്കേറ്റ ലാലുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം കണ്ടത്തൊന്‍ പൊലീസിന് സാധിച്ചില്ല. പൊതുസമ്മേളനം സി.പി.എം ജില്ലാകമ്മിറ്റിയംഗം ടി.ഐ.ശശി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നേതാവ് ടി.പി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളിലും പ്രകടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.