സി.ബി.എസ്.ഇ കലോത്സവവേദിയില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുത്തിയിരിപ്പ്

കൊച്ചി: രാത്രി അവസാനിച്ച സി.ബി.എസ്.ഇ സ്കൂള്‍ ജില്ല കലോത്സവത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ഇരമ്പി. കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ സ്കൂളിലാണ് വിധികര്‍ത്താക്കളുടെ പക്ഷപാതപരമായ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും രാത്രി കുത്തിയിരിപ്പ് സമരം നടത്തിയത്. ഏറ്റവുമൊടുവില്‍ അരങ്ങേറിയ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ഗ്രൂപ് ഡാന്‍സില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച വിദ്യാര്‍ഥിനികളെ അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു സമരം. തര്‍ക്കം പരിഹരിക്കാന്‍ അപ്പീല്‍ അധികാരികള്‍ ഉണ്ടെങ്കിലും പരിപാടികളുടെ വിഡിയോ റെക്കോഡിങ് നടത്താതെ സ്കൂള്‍ അധികൃതര്‍ തെളിവ് നശിപ്പിച്ചെന്നാണ് സമരക്കാരുടെ ആരോപണം. ആരോപണമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നായിരുന്നു തര്‍ക്കം മൂത്തതോടെ മാനേജ്മെന്‍റ് നിലപാട് സ്വീകരിച്ചത്. എന്നാല്‍, പരി വിഡിയോ റിക്കോഡിങ് നടത്താതിരുന്നതുമൂലം തെളിവ് ഇല്ലാതാക്കിയെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ആറരയോടെയാണ് ഡാന്‍സ് മത്സരങ്ങള്‍ തുടങ്ങിയത്. കാറ്റഗറി രണ്ടില്‍ യു.പി വിദ്യാര്‍ഥികളുടെയും കാറ്റഗറി മൂന്നില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെയും ഡാന്‍സ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. യു.പി വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, എട്ട് ഗ്രൂപ്പുകള്‍ പങ്കെടുത്ത ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ഫലം പുറത്തുവന്നതോടെ തര്‍ക്കായി. മാര്‍ക്ക് നല്‍കിയതില്‍ സ്കൂള്‍ മാനേജ്മെന്‍റ് ഒത്തുകളിച്ചെന്നായി ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും. നല്ല രീതിയില്‍ ഡാന്‍സ് അവതരിപ്പിച്ച വിദ്യാര്‍ഥികളെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് അധ്യാപകരും രക്ഷിതാക്കളും രംഗത്തത്തെിയതോടെ പ്രശ്നം പരിഹരിക്കാനാകാതെ സ്കൂള്‍ മാനേജ്മെന്‍റും കുഴങ്ങി. വിഡിയോ റിക്കോഡിങ് നടത്താതിരുന്നതില്‍ പ്രതിഷേധിച്ച് സ്കൂള്‍ മാനേജറുടെ മുറിയില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. പിറവം വിദ്യാനികേതന്‍ പബ്ളിക്ക് സ്കൂള്‍, ശ്രീമൂലനഗരം അല്‍-അമീന്‍ പബ്ളിക്ക് സ്കൂള്‍ എന്നിവടങ്ങില്‍നിന്നത്തെിയ 150 ല്‍പരം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് സമരം നടത്തിയത്. രാത്രി പത്തുവരെ സ്കൂള്‍ മാനേജറുടെ മുറിയില്‍ കുത്തിയിരിപ്പ് നടത്തിയവര്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ സമരം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.