കൊച്ചി: പെരിയാര്‍ നദി മലിനീകരണ വിഷയവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക സംഘടനകളുടെയും അവരെ എതിര്‍ക്കുന്നവരുടെയും തര്‍ക്കം മുറുകുന്നു. വ്യവസായശാലകളില്‍നിന്ന് പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെടുന്ന നദീസംരക്ഷണ സമിതി, ഗ്രീന്‍പീസ് തുടങ്ങിയ സംഘടനകള്‍ വിദേശഫണ്ട് കൈപ്പറ്റിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പെരിയാറില്‍ ആരോഗ്യ ഭീഷണിയുയര്‍ത്തുന്ന മലിനീകരണം നടക്കുന്നില്ളെന്നും വാദിച്ച് ഒരുവിഭാഗം ശക്തമായി രംഗത്തത്തെിയതോടെയാണ് തര്‍ക്കം മുറുകിയത്. കൊച്ചിയിലെ വ്യവസായത്തെ തകര്‍ക്കാന്‍ പണംകൈപ്പറ്റിയാണ് ഇത്തരം പരിസ്ഥിതി സമരങ്ങളെന്നും ഇവര്‍ ആരോപിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദബന്ധം ആരോപിച്ചും ചിലര്‍ രംഗത്തത്തെിയിരുന്നു. വ്യവസായശാലകളില്‍നിന്നൊഴുക്കുന്ന രാസമാലിന്യം കലര്‍ന്ന് പെരിയാര്‍ ചുവന്നൊഴുകുന്നത് തുടര്‍ക്കഥയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും വ്യവസായികളും ഒത്തുകളിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് വ്യവസായശാലയില്‍നിന്ന് മാലിന്യമൊഴുക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. എന്നാല്‍, രാസമാലിന്യമല്ല നദി ചുവന്നൊഴുകാന്‍ കാരണമെന്നാണ് ഒരുകൂട്ടരുടെ വാദം. അതിനിടെ, പെരിയാറിലെ കുടിവെള്ള സ്രോതസ്സുകളില്‍ അപകടകരമായ രീതിയില്‍ മാലിന്യം കലര്‍ന്നിട്ടില്ളെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഏര്‍പ്പെടുത്തിയ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. പെരിയാര്‍ നദിയില്‍ അപകടകരമായ രീതിയില്‍ മലിനീകരണം നടക്കുന്നില്ളെന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നും അപകടകരമായ അളവില്‍ മാലിന്യം കലര്‍ന്ന വെള്ളമാണ് ജനങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കുന്നതെന്നും ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.