ഐ.എസ്.ആര്‍.ഒ മാലിന്യം പൊലീസ് അകമ്പടിയോടെ പുറങ്കടലില്‍ തള്ളി

ഏലൂര്‍: പരിസ്ഥിതിപ്രവര്‍ത്തകര്‍ തടഞ്ഞിട്ട ഐ.എസ്.ആര്‍.ഒ യുടെ മാലിന്യം പൊലീസ് അകമ്പടിയോടെ പുറങ്കടലില്‍ തള്ളി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനയില്‍ മാലിന്യത്തില്‍ പ്രശ്നങ്ങളില്ളെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് അകമ്പടിയോടെ ബാര്‍ജിലെ മാലിന്യം പുറങ്കടലിലത്തെിച്ച് തള്ളിയതെന്ന് കരാറുകാരനായ കെ.എസ്. ഹരി പറഞ്ഞു. ആലുവയിലെ ഫാക്ടറിയില്‍നിന്ന് പുറങ്കടലില്‍ തള്ളാന്‍ എടയാറിലെ ജെട്ടിയിലത്തെിച്ച് ബാര്‍ജില്‍ കയറ്റിയ സമയത്താണ് മാലിന്യം ഏലൂരിലെ ഒരുവിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. മാലിന്യം കടലില്‍ തള്ളുന്നത് മത്സ്യസമ്പത്തിന് ഹാനികരവും പരിസ്ഥിതിനാശത്തിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍ ആക്ഷന്‍ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവലിന്‍െറ നേതൃത്വത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്ഥലത്തത്തെിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബാര്‍ജില്‍നിന്ന് മാലിന്യസാമ്പ്ള്‍ ശേഖരിച്ചു. ഇവരുടെ പരിശോധനയില്‍ പ്രശ്നമുള്ളതല്ളെന്ന് പറഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് തള്ളിയതെന്ന് കരാറുകാരന്‍ പറഞ്ഞു. 25 വര്‍ഷമായി ഇത്തരത്തില്‍ മാലിന്യം പുറങ്കടലില്‍ തള്ളിവരുന്നതെന്നാണ് കരാറുകാരന്‍ പറയുന്നത്. ഇതിന് രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കരാറുകാരന്‍ പറയുന്നു. അതേസമയം, ഈ മാലിന്യം കടലില്‍ തള്ളരുതെന്ന ഹൈകോടതി ഉത്തരവുണ്ടെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.