യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കാലടി: മഞ്ഞപ്ര കുറ്റിപ്പാറ സ്വദേശി കൊടിക്കാട്ട് അജീഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി കാലടി പൊലീസിന്‍െറ പിടിയിലായി. വേങ്ങൂര്‍ ചേരാമ്പിള്ളി വീക്കടു എന്ന അമലിനെയാണ് (23) കാലടി സി.ഐ സജി മാര്‍ക്കോസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ രഹസ്യവിവരത്തെ തുടര്‍ന്നാണ് കണ്ടത്തെിയത്. കഴിഞ്ഞ 28നാണ് മഞ്ഞപ്ര വടക്കുംഭാഗം മാര്‍ക്കറ്റിന് മുന്‍വശത്തെ ബാര്‍ബര്‍ ഷോപ്പില്‍ നില്‍ക്കുകയായിരുന്ന അജീഷിനെ ഗുണ്ടാസംഘം വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുഖ്യപ്രതികളായ അയ്യമ്പുഴ നെടുത്തോട് തട്ടുപാറ സ്വദേശികളായ പൈനാടത്ത് വീട്ടില്‍ സോമി (33), തേലക്കല്‍ വീട്ടീല്‍ സ്റ്റിനില്‍ (24) എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. അന്വേഷണസംഘത്തില്‍ എസ്.ഐ നോബിള്‍ മാനുവല്‍, എല്‍ദോ, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, ബോസ്, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ അബ്ദുസ്സത്താര്‍, ഇഖ്ബാല്‍, ലാല്‍, ശ്രീകുമാര്‍ എന്നിവരുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.