കടമ്പ്രയാറ്റില്‍ കക്കൂസ് മാലിന്യം: ആരോഗ്യവകുപ്പ് പരിശോധന നടത്തി

കിഴക്കമ്പലം: കടമ്പ്രയാറ്റിലേക്ക് മാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കടമ്പ്രയാറ്റിലും പരിസര പ്രദേശത്തും പരിശോധന നടത്തി. പഴങ്ങനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഖര, ദ്രവ മാലിന്യങ്ങള്‍ ഒഴിക്കിയതായാണ് പരാതി. കടമ്പ്രയാറ്റില്‍നിന്ന് ചപ്പുചവറുകള്‍ നീക്കുമ്പോഴാണ് സ്ഥാപനത്തില്‍നിന്ന് കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്ന പൈപ്പുകള്‍ കണ്ടത്തെിയത്. പഞ്ചായത്ത് കമ്മിറ്റി നല്‍കിയ പരാതിയെ ത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. ആരോഗ്യവകുപ്പിലെ ബിനോയ് ജോസഫ്, ശ്രീരജ്ഞിനി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്. കടമ്പ്രയാറ്റിലേക്കും കൈവഴികളിലേക്കും കക്കൂസ്-രാസ-ക്രഷര്‍ മാലിന്യം ഒഴുക്കുന്നതായി പരാതിയുണ്ട്. എടത്തല, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്ത്, തൃക്കാര നഗരസഭ, ഇന്‍ഫോപാര്‍ക്ക്, നിര്‍ദിഷ്ട സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളിലേക്ക് കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. കടമ്പ്രയാറ്റിലേക്ക് വലയിറക്കാന്‍ കഴിയില്ളെന്നും മലിനീകരണം മൂലം ശരീരത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതിന്‍െറ ഇരുകരയിലും കൈയേറ്റം വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.