ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെട്ട രണ്ടു കുട്ടികള്‍ മോഷണക്കേസില്‍ അറസ്റ്റില്‍

കൊച്ചി: ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളില്‍ രണ്ടു പേര്‍ മേഷണക്കേസില്‍ പിടിയിലായി. കാക്കനാട് ജുവനൈല്‍ ഹോമില്‍നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട മൂന്നുപേരില്‍ രണ്ടുപേരാണ് സെന്‍ട്രല്‍ പൊലീസിന്‍െറ പിടിയിലായത്. അടിമാലി സ്വദേശിയായ 17കാരനും കുമരകം സ്വദേശിയായ 16 കാരനുമാണ് മോഷ്ടിച്ച ബൈക്കുമായി പിടിയിലായത്. ഇവരെ കാണാതായതായി തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് മോഷണക്കേസില്‍ പിടിയിലാകുന്നത്. നെടുമ്പാശ്ശേരിയില്‍ വാഹന മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2015 മുതല്‍ ജുവനൈല്‍ ഹോമിലെ അന്തേവാസികളാണ് പിടിയിലായ ഒരാള്‍. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് രണ്ടാമന്‍. ഇരുവരും മറ്റൊരു കൂട്ടുകാരനുമൊത്ത് കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെട്ടത്. എറണാകുളത്തത്തെിയ സംഘം കടവന്ത്ര ഉദയാകോളനി റോഡില്‍നിന്ന് ഒരു സ്കൂട്ടര്‍ മോഷ്ടിച്ച ശേഷം നഗരത്തിലെ ഒരു ഫ്ളാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്‍െറ 6,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ഇതിനിടെ സ്കൂട്ടര്‍ തകരാറിലായതോടെ കലൂരില്‍ ഉപേക്ഷിച്ച ശേഷം എറണാകുളം മറൈന്‍ഡ്രൈവിലത്തെിയ സംഘം അവിടെനിന്ന് ഒരു ബൈക്കും പിന്നീട് സൗത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് മറ്റൊരു ബൈക്കും മോഷ്ടിച്ചു. ഇവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രിന്‍സിപ്പല്‍ എസ്.ഐ എസ്. വിജയകുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെ ഹൈകോടതി -ഗോശ്രീ റോഡില്‍നിന്നാണ് മോഷ്ടിച്ച ബൈക്കുമായി ഇവരെ അറസ്റ്റ് ചെയ്തത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എറണാകുളം അസി. കമീഷണര്‍ കെ. ലാല്‍ജി, സി.ഐ എ. അനന്തലാല്‍, എസ്.ഐമാരായ എസ്. വിജയശങ്കര്‍, കെ.എല്‍. സമ്പത്ത്, എം.ജി. ശ്യാം, എ.ഡി. ദീപു, എ.എസ്.ഐമാരായ രാജീവ്, പ്രവീണ്‍, സീനിയര്‍ സി.പി.ഒമാരായ കെ.ടി. മണി, സി.പി.ഒമാരായ സുധീര്‍ബാബു, കെ.ആര്‍. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.