വ്യവസായ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസായിക്ക് നല്‍കണം

പെരുമ്പാവൂര്‍: വ്യവസായ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസായിക്ക് നല്‍കണമെന്ന് കേരള സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വ്യവസായികളും വ്യവസായവകുപ്പും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള ധാരണപ്രകാരം സ്ഥലവില മുഴുവന്‍ അടച്ചുതീര്‍ത്താല്‍ പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിനാല്‍ ഉപാധികളില്ലാതെ പട്ടയം അനുവദിക്കണം. വ്യവസായ മേഖലയെ വ്യവസായ സോണുകളായി അനുവദിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വന്‍കിട വിദേശ വ്യവസായ ലോബികളെ സഹായിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ രൂപംകൊണ്ട ഗൂഢാലോചനയുടെ ഭാഗമായ ലിസ് പോളിസിയും പഞ്ചായത്തീരാജിന്‍െറ അധികാരപരിധിയില്‍ കൊണ്ടുവരുന്ന പഞ്ചായത്തീരാജ് നിയമഭേദഗതിയും പിന്‍വലിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം.കെ. ബാവ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റായി മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്‍റുമാരായി ജലീല്‍, മുസ്തഫ, ജനറല്‍ സെക്രട്ടറിയായി ടി.എ. സുബൈര്‍, സെക്രട്ടറിമാരായി അബ്ദുല്‍ കരീം, അനില്‍ കുമാര്‍, ട്രഷററായി ഷാനവാസ് എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.