എടയാറില്‍ 15 തെരുവുനായ്ക്കളെ കൊന്നു

കടുങ്ങല്ലൂര്‍: പഞ്ചായത്തിലെ എടയാറില്‍ ആക്രമണകാരികളായ 15 തെരുവുനായ്ക്കളെ കൊന്നൊടുക്കി. പഞ്ചായത്തംഗം ടി.ജെ. ടൈറ്റസിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരുടെ സംഘമാണ് നായ്ക്കളെ പിടികൂടിയത്. വ്യവസായ മേഖലയായ എടയാറില്‍ എല്ലുപൊടി കമ്പനികളും ചാള കമ്പനികളും ഉള്ളതിനാല്‍ തെരുവുനായ ശല്യം രൂക്ഷമാണ്. പള്ളിയിലേക്ക് പോയ വീട്ടമ്മക്ക് കഴിഞ്ഞദിവസം നായുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. കാനപ്പിള്ളി ബേബിച്ചന്‍െറ ഭാര്യ ഗേളിയെ നായ്ക്കള്‍ കൂട്ടമായത്തെി ആക്രമിക്കുകയായിരുന്നു. ഇടതുകാലിലെ തുടയിലും പാദത്തിലുമുള്ള കടികള്‍ ആഴത്തിലായതിനാല്‍ അവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സ്കൂള്‍ കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. നായ്ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നോ പഞ്ചായത്തിന്‍െറ ഭാഗത്തുനിന്നോ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ചത്. തെരുവുനായ് ഉന്മൂലനസംഘം സെക്രട്ടറി സോഫിയ സൂര്‍ജിത്തിന് നല്‍കിയ അപേക്ഷയത്തെുടര്‍ന്ന് സംഘടന വിട്ടുകൊടുത്ത പട്ടിപിടിത്തക്കാരുടെ സഹായത്തോടെയാണ് നായ്ക്കളെ പിടികൂടി വകവരുത്തിയത്. ചികിത്സയില്‍ കഴിയുന്ന ഗേളിയെ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി സന്ദര്‍ശിച്ച് ചികിത്സക്കായി സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. നായ്ക്കളുടെ ശല്യംമൂലം ജനങ്ങള്‍ക്ക് വഴിനടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് മേഖലയില്‍ ഉള്ളതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരുടെ സഹകരണത്തോടെ നായ്ക്കളെ പിടികൂടാന്‍ വരുംദിവസങ്ങളില്‍ ശ്രമം നടത്തുമെന്നും ടി.ജെ. ടൈറ്റസ് പറഞ്ഞു. ഇതത്തേുടര്‍ന്നുണ്ടാകുന്ന നിയമനടപടികള്‍ നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.