മൂവാറ്റുപുഴ: മാട്ടുപാറ നിവാസികളുടെ ചിരകാലസ്വപ്നം സഫലീകരിക്കാന്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉന്നതതല യോഗം ചേരും. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മാട്ടുപാറ, ജില്ല വിഭജനത്തിനുശേഷം ഇടുക്കി ജില്ലയുടെ ഭാഗമായ കുമാരമംഗലം വില്ളേജിന്‍െറ ഭാഗമായിരുന്നു. എന്നാല്‍, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലാണ് വോട്ടെടുപ്പ്. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലാണ് പ്രദേശം സ്ഥിതിചെയ്യുത്. വോട്ട് ചെയ്യല്‍ ഒഴിച്ച് മറ്റ് ആനുകൂല്യങ്ങളൊന്നും എറണാകുളം ജില്ലയില്‍നിന്ന് ഇവര്‍ക്കില്ല. റേഷന്‍ കാര്‍ഡ് മുതല്‍ പാസ്പോര്‍ട്ട് വരെ സര്‍ക്കാര്‍ രേഖകള്‍ക്ക് കുമാരമംഗലം വില്ളേജിലും തൊടുപുഴ താലൂക്കിലും പൈനാവിലെ ഇടുക്കി കലക്ടറേറ്റിലും എത്തണമായിരുന്നു. തെരഞ്ഞെടുപ്പില്‍ മാട്ടുപാറക്കാര്‍ മറ്റൊരു ആവശ്യവും സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ വെക്കാറില്ല. തങ്ങളെ എറണാകുളം ജില്ലയില്‍ ഉറപ്പിച്ചുനിര്‍ത്തണമെന്ന് മാത്രമാണ് അവര്‍ ഉയര്‍ത്തിയ ഏക ആവശ്യം. ഇവരുടെ പ്രയാസങ്ങളടങ്ങിയ നിവേദനം തെരഞ്ഞെടുപ്പ് കാലത്ത് എല്‍ദോ എബ്രഹാം എം.എല്‍.എക്ക് സമര്‍പ്പിച്ചിരുന്നു. ഈ നിവേദനം കഴിഞ്ഞദിവസം നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ എം.എല്‍.എ ഉന്നയിച്ചതോടെയാണ് പ്രദേശവാസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരാന്‍ തീരുമാനിച്ചത്. നാട്ടുകാര്‍ അടക്കമുള്ളവരെയും തൊടുപുഴ, മുവാറ്റുപുഴ തഹസില്‍ദാര്‍മാര്‍, കുമാരമംഗലം-മഞ്ഞള്ളൂര്‍ വില്ളേജ് ഓഫിസര്‍മാര്‍, കുമാരമംഗലം, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ യോഗമാണ് ഞായറാഴ്ച വൈകുന്നേരം നാലിന് മാട്ടുപാറയില്‍ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.