ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

മൂവാറ്റുപുഴ: ഭാര്യയെ തലക്കടിച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നേര്യമംഗലം കുഴല്‍ക്കിണര്‍ പാറവിള പുത്തന്‍വീട്ടില്‍ ഗോവിന്ദന്‍െറ മകന്‍ കൊച്ചുനാരായണനെയാണ് ഭാര്യ വിലാസിനിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂവാറ്റുപുഴ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എ. ബേബി ശിക്ഷിച്ചത്. 2014 മാര്‍ച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരക്കുട്ടികളുമായി വീടിന്‍െറ വരാന്തയില്‍ ഇരിക്കുകയായിരുന്ന വിലാസിനിയുടെ തലയില്‍ പ്രതി പിക്കാസുകൈകൊണ്ട് പലപ്രാവശ്യം അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭാര്യയിലുള്ള സംശയമായിരുന്നു കൊലപാതകകാരണം. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 24 സാക്ഷികളെയും 13 രേഖകളും ഹാജരാക്കി. കോതമംഗലം സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറായിരുന്ന ജി.ഡി. വിജയകുമാറിന്‍െറ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.