മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കലോത്സവം വാളകം മാര്‍ സ്റ്റീഫന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ലീല ബാബു അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണവും പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് പ്രഭാഷണവും നടത്തി. സംഗീത നാടക അക്കാദമി വൈസ് പ്രസിഡന്‍റ് സേവ്യര്‍ പുല്‍പ്പാട്, വൈസ് പ്രസിഡന്‍റ് ബാബു വെളിയത്ത്, പഞ്ചായത്ത് അംഗങ്ങളായ ഷീല മത്തായി, ദീപു സി. ജോ, ആര്‍. രാമന്‍, സമാജം വൈസ് പ്രസിഡന്‍റ് ഗീവര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ, മുന്‍ ജനറല്‍ സെക്രട്ടറി പൗലോസ് കോര്‍ എപ്പിസ്കോപ്പ പാറേക്കര, പി.ടി.എ പ്രസിഡന്‍റ് ടി.എം. തോമസ്, മദേഴ്സ് ഫോറം പ്രസിഡന്‍റ് ജയ അനില്‍, പ്രിന്‍സിപ്പല്‍ ജമുന പി. പ്രഭു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.