പരിശോധനയില്‍ കുരുങ്ങി സ്വകാര്യബസുകള്‍

കൊച്ചി: സ്വകാര്യബസുകളില്‍ വേഷം മാറി വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത് നിയമലംഘനങ്ങളുടെ പരമ്പര. മുഖ്യമന്ത്രിക്ക് യാത്രക്കാര്‍ നല്‍കിയ പരാതിയത്തെുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തിയത്. ബസുകളില്‍ യാത്രക്കാരോട് ഗുണ്ടസ്റ്റെയിലില്‍ പെരുമാറുന്നത് നേരിട്ട് ബോധ്യമായതായി ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാക്കി. ഉദ്യോഗസ്ഥരാണെന്ന് അറിയാതെ ബസ് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. എറണാകുളം-ആലുവ, തേവര-കാക്കനാട്, ഫോര്‍ട്ട്കൊച്ചി-ചിറ്റൂര്‍ ഫെറി റൂട്ടുകളിലായിരുന്നു പരിശോധന. ഒമ്പത് ബസില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ കണ്ടക്ടര്‍ ബസ് ഓടിച്ചത് മുതല്‍ യാത്രക്കാരെ മുഴുവന്‍ ഭീഷണിപ്പെടുത്തി പെരുവഴിയില്‍ ഇറക്കി വിട്ടത് ഉള്‍പ്പെടെയുള്ള നിയമലംഘങ്ങളാണ് കണ്ടത്തെിയത്. ആലുവ ബൈപാസിലാണ് ബസിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാര്‍ ഇറക്കിവിട്ടത്. യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ട ബസ് ആലുവ ടൗണില്‍ പോകാതെ നേരെ ബസ് സ്റ്റാന്‍ഡിലേക്ക് കയറ്റുകയായിരുന്നു. ഡ്രൈവിങ് ലൈസന്‍സില്ലാത്ത ബസോടിച്ച കണ്ടക്ടറും എച്ച്.എം.ടി കവലയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ച് ബസോടിച്ച ഡ്രൈവറും പിടിയിലായി. സ്റ്റോപ്പുകളില്‍ നിര്‍ത്തിയിടാന്‍ അനുവദിച്ചിരിക്കുന്ന രണ്ട് മിനിറ്റ് ലംഘിച്ച് കെട്ടിക്കിടക്കുന്ന നിരവധി ബസുകളും പരിശോധനയില്‍ കണ്ടത്തെി. ഗുരുതര നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. പരിശോധനയില്‍ കണ്ടത്തെിയ മറ്റ് നിയമലംഘനങ്ങള്‍ക്ക് ശിക്ഷനടപടി സ്വീകരിക്കുന്നതിന് ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. എറണാകുളം എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി. ഷഫീഖ്, കെ.എസ്. ബിനീഷ്, ജോര്‍ജ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.