എടയാറ്റുചാലില്‍ വെള്ളം വറ്റിക്കല്‍ മുടങ്ങിയിട്ട് ഒരാഴ്ച

ആലുവ: 300 ഏക്കര്‍ വിസ്തൃതിയുള്ള കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എടയാറ്റുചാല്‍ പാടശേഖരത്തില്‍ വെള്ളം വറ്റിക്കല്‍ ഒരാഴ്ചയായി മുടങ്ങിക്കിടക്കുന്നതായി പരാതി. വര്‍ഷങ്ങളായി കൃഷി മുടങ്ങിക്കിടന്നിരുന്ന എടയാറ്റുചാലില്‍ കൃഷിയിറക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും എടയാറ്റുചാല്‍ നെല്ലുല്‍പാദക സമിതിയും സംയുക്തമായി രംഗത്തുവന്നിരുന്നു. കൃഷി ആരംഭിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനം വളരെ ആഘോഷപൂര്‍വം ദിവസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു. എന്നാല്‍ ചാലില്‍ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് അടിച്ചുകളയുന്ന വെള്ളം വറ്റിക്കല്‍ പ്രവര്‍ത്തനം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. നിലം ഉഴല്‍ ആരംഭിച്ചതിന്‍െറ രണ്ടാം ദിവസം മുതല്‍ ഡവെള്ളം വറ്റിക്കല്‍ മുടങ്ങി. കൃഷി വകുപ്പില്‍നിന്ന് വിത്തും കുമ്മായവും ഇതിനോടകം സൗജന്യനിരക്കില്‍ ലഭ്യമായിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ കൃഷി ആരംഭിച്ചില്ളെങ്കില്‍ കൃത്യസമയത്ത് വിളവെടുപ്പ് നടത്താന്‍ കഴിയാതെവരുമെന്ന് വിദഗ്ധര്‍ പറയുന്നു. ചാലിലെ കൃഷി പുനരാരംഭിക്കുന്നത് തടസ്സപ്പെടുത്തുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതില്‍ നിഗൂഢതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചാലില്‍ കൃഷി നടക്കരുതെന്നാഗ്രഹിക്കുന്നവരുടെ നീക്കങ്ങള്‍ക്ക് ജലസേചന വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നതായി ആക്ഷേപമുണ്ട്. ചാലിലെ ഡീവാട്ടറിങ് ഉടന്‍ പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം ഇതുസംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും എടയാറ്റുചാല്‍ നെല്ലുല്‍പാദക സമിതി സെക്രട്ടറി പി.എ. അബൂബക്കര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.