പറവൂരില്‍ 6.46 കോടിയുടെ വികസന പദ്ധതി

പറവൂര്‍: പറവൂര്‍ ബ്ളോക് പഞ്ചായത്തില്‍ 6.46 കോടിയുടെ വികസന പദ്ധതികള്‍ക്ക് ജില്ല ആസുത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഉല്‍പാദന മേഖലയില്‍ ജനറല്‍ വിഭാഗത്തില്‍ 35 ലക്ഷത്തിന്‍െറ പദ്ധതികള്‍ നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വിവിധ വനിത ഗ്രൂപ്പുകള്‍ക്കായി 65 ലക്ഷം രൂപ വകയിരുത്തും. ചേന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ സമഗ്ര കൃഷി വികസനത്തിനായി 19 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകരം നല്‍കി. സേവന മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് 19 ലക്ഷം രൂപ അനുവദിച്ചു. ഭവന നിര്‍മാണം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്, സ്വയം തൊഴില്‍ സംരംഭം, പാലിയേറ്റിവ് കെയര്‍, ബ്ളോക്കിന്‍െറ കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങല്‍ പദ്ധതി എന്നിവക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതു മരാമത്ത് പ്രവൃത്തികള്‍ക്കായി 43 ലക്ഷം അനുവദിച്ചു. തുക അഞ്ച് പഞ്ചായത്തുകളിലെ റോഡുകള്‍ക്കും കാനകള്‍ക്കും ചെലവഴിക്കും. പട്ടികജാതി വികസന മേഖലയില്‍ 69 ലക്ഷവും പട്ടികവര്‍ഗ പദ്ധതികള്‍ക്ക് 49 ലക്ഷവും നീക്കിവെച്ചു. പശ്ചാത്തല മേഖലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.