പൊലീസ് മര്‍ദനത്തിന്‍െറ ഇരകളില്‍നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ല –ഡോ. സെബാസ്റ്റ്യന്‍ പോള്‍

പള്ളുരുത്തി: പൊലീസ് മര്‍ദനത്തിന് ഇരയാകുന്നവരുടെ പ്രശ്നങ്ങളില്‍നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ളെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. മര്‍ദനത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ സുരേഷിന്‍െറ ചികിത്സാ സഹായനിധി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തേ പൊലീസിന്‍െറ ഭീകര മര്‍ദനത്തിന് ഇരയായിട്ടുള്ളവരാണ് ഇപ്പോള്‍ ഭരിക്കുന്നത്, അവരുടെ ഭരണത്തിന്‍ കീഴില്‍ ഇത്തരം സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. സുരേഷിന്‍െറ ചികിത്സയുടെ വലിയൊരുപങ്ക് വഹിച്ചത് അയാള്‍ ജോലി ചെയ്യുന്ന സ്കൂളിലെ അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. അതുകൊണ്ട് തന്നെ പൊലീസ് ഈ കെട്ടിച്ചമച്ചതാണെന്നതിന് വേറെ തെളിവുകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.കെ. ചന്ദ്രബോസ് അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുമ്പളം രാജപ്പന്‍, കോണ്‍. ബ്ളോക്ക് പ്രസിഡന്‍റ് ബെയ്സില്‍ മൈലന്തറ, ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡന്‍റ് പ്രവീണ്‍ ദാമോദര പ്രഭു, രാജു പി നായര്‍, എന്‍.ആര്‍. ശ്രീകുമാര്‍, പി.എം. ഹനീഫ്, മുസ്തഫ, കൗണ്‍സിലര്‍മാരായ കെ.ജെ. ബെയ്സില്‍, പ്രതിഭാ അന്‍സാരി, തമ്പി സുബ്രഹ്മണ്യം, കെ.ആര്‍. പ്രേമകുമാര്‍, ജലജമണി നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഭിലാഷ് തോപ്പില്‍ സ്വാഗതവും പി.കെ. മണിലാല്‍ നന്ദിയും പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.