മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് പൊലീസ് നോട്ടീസ്

കളമശ്ശേരി: പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ കമ്പനിക്കെതിരെ സമരം നടത്തിയവരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് ഹാജാകാന്‍ പൊലീസ് നോട്ടീസ്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍നിന്ന് ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോഡ് എന്‍വയണ്‍മെന്‍റ് എന്‍ജിനീയര്‍ ത്രിദീപ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. ബുധനാഴ്ച രാവിലെ സ്റ്റേഷന്‍ എസ്.ഐയുടെ മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. പുഴ മലിനമാക്കിയ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനിയുടെ ആലുവയിലെ ഓഫീസിലേക്ക് വെല്‍ഫയര്‍ പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനെതിരെ ആലുവ പൊലീസ് കേസെടുത്തു. ഈ കേസിലാണ് പി.സി.ബി ഉദ്യേഗസ്ഥനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എടയാര്‍ വ്യവസായ മേഖലയിലെ സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് മാലിന്യം ഒഴുക്കുന്നത് സെപ്റ്റംമ്പര്‍ 23 ന് രാത്രി നാട്ടുകാരുടെ സഹായത്തോടെ ഏലൂരിലെ പി.സി.ബി ഉദ്യോഗസ്ഥര്‍ കണ്ടത്തെിയിരുന്നു. മാലിന്യത്തിന്‍െറ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കുമയച്ചു. തുടര്‍ന്ന് കമ്പനിയോട് വിശദീകരണമാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. എന്നാല്‍, മാലിന്യം ഒഴുക്കിയിട്ടില്ളെന്ന മറുപടിയാണ് കമ്പനി നല്‍കിയത്. പുഴയിലേക്ക് മാലിന്യം ഒഴുക്കിയത് കൈയോടെ പിടികൂടി ഒന്നര മാസമായിട്ടും കമ്പനി നല്‍കിയ വിശദീകരണത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാനാണ് അധികൃതരുടെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാലിന്യത്തിന്‍െറ സാമ്പിള്‍ ഫലം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.