വരാപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളില്‍ തെങ്ങ് ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. കൂനമ്മാവ് പുഞ്ചയില്‍ ശിവന്‍െറ വീടിനു മുകളിലാണ് കഴിഞ്ഞ ദിവസം രാത്രി തെങ്ങിന്‍െറ പകുതിഭാഗം മുറിഞ്ഞുവീണത്. ഓടിട്ട വീടിന്‍െറ മേല്‍പ്പുരയുടെയും താഴ്ഭാഗത്തെയും ഓടും പട്ടികയും തകര്‍ന്നു. തെങ്ങ് വീഴുമ്പോള്‍ ശിവന്‍െറ ഭാര്യയും കുട്ടികളും വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് വീണത്. പറവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യേശുദാസ് പറപ്പിള്ളി, ഹരി കണ്ടംമുറി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വൈപ്പിന്‍: എടവനക്കാട് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വാച്ചാക്കല്‍ കിഴക്ക് മേത്ര ഓടംപിള്ളി നാണപ്പന്‍െറ വീടാണ് തകര്‍ന്നത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. എടത്തല: തെങ്ങ് വീണ് വീടിന്‍െറ മുന്‍വശം തകര്‍ന്നു. എടത്തല കുഞ്ചാട്ടുകര വടാശ്ശേരി ലക്ഷംവീട്ടില്‍ രാഘവന്‍െറ വീടിന്‍െറ മുന്‍ഭാഗത്തേക്കാണ് തെങ്ങ് വീണത്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. എല്ലാവരും വീടിനുള്ളിലായിരുന്നു. ആര്‍ക്കും പരിക്കില്ല. ആലുവ ഈസ്റ്റ് വില്ളേജ് ഓഫിസര്‍, പഞ്ചായത്ത് അംഗം അനില കൃഷ്ണന്‍കുട്ടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.