കൊലപാതകക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഇടപെട്ടെന്ന് ആരോപണം

പറവൂര്‍: കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ (എ.പി.പി)ക്കെതിരെ പരാതി. ആലുവ ആശോകപുരം വെള്ളേംപിള്ളി വീട്ടില്‍ വി.ഡി. വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലാണ് എ.പി.പി പ്രതികള്‍ക്കുവേണ്ടി ഇടപെട്ടതായി ആരോപണ മുയര്‍ന്നത്. കേസിന്‍െറ വിസ്താരം പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ ആരംഭിക്കാനിരിക്കെ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടറായ എ.ജെ.ആര്‍. വര്‍ഗീസിനെതിരെയാണ് കൊല്ലപ്പെട്ട വര്‍ഗീസിന്‍െറ ഭാര്യ ലിസി പരാതിയുമായി രംഗത്തുവന്നത്. 2010 ഒക്ടോബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തത്തെുടര്‍ന്ന് സി.പി.എം പ്രാദേശിക നേതാവായിരുന്ന വര്‍ഗീസിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ സംഭവത്തിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട വര്‍ഗീസിന്‍െറ സഹോദരനും രണ്ടും മൂന്നും സാക്ഷികള്‍ കൊല്ലപ്പെട്ടയാളുടെ മക്കളുമാണ്. കേസില്‍ പ്രതികള്‍ ശിക്ഷക്കപ്പെടാന്‍ സാധ്യതയില്ളെന്നും പ്രതികളുമായി കേസ് ഒത്തുതീര്‍ക്കുകയാണ് നല്ലതെന്നും പലകുറി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന എ.ജെ.ആര്‍ വര്‍ഗീസ് വാദികളോട് ആവശ്യപ്പെട്ടെന്നാണ് ആരോപണം. കേസ് ഒത്തുതീര്‍ക്കാന്‍ എ.പി.പി ആവശ്യപ്പെടുന്ന ദൃശ്യങ്ങളും സംഭാഷണവും കോടതിയില്‍ ഹാജരാക്കിയതോടെയാണ് സംഭവം വിവാദമായത്. അതേസമയം, സെഷന്‍സ് കോടതി എ.പി.പിയായ എ.ജെ.ആര്‍ വര്‍ഗീസിനെ മാറ്റി പകരം രണ്ടാം സെഷന്‍സ് കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ജി. നായര്‍ക്കാണ് ഇപ്പോള്‍ കേസിന്‍െറ ചുമതല. എ.പി.പിക്കെതിരെ ഹൈകോടതിയെ ലിസി സമര്‍പ്പിച്ച ഹരജിയും കോടതി കഴിഞ്ഞദിവസം ഫയലില്‍ സ്വീകരിച്ചു. അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എ.ജെ.ആര്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്യണമെന്നും തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശനിയാഴ്ച പറവൂരില്‍ എ.പി.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.