നിരവധി മോഷണക്കേസിലെ പ്രതികളായ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മോഷണങ്ങള്‍ നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കാളിഗഞ്ച് സ്വദേശി താന്‍ജു സര്‍ക്കാര്‍ (22), ഷിനിഗണ്ടിയാര്‍ സ്വദേശി അജിത് സര്‍ക്കാര്‍ (30) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. സൗത് വല്ലം, മക്കകടവ്, മാവിന്‍ചുവട്, പാലക്കാട്ടുതാഴം, മുടിക്കല്‍ പ്രദേശങ്ങളിലെ ഏഴോളം വീടുകളില്‍ ഇവര്‍ മോഷണം നടത്തിയതായി പൊലീസിനോട് സമ്മതിച്ചു. പകല്‍ മേസ്തിരിപ്പണികള്‍ക്ക് പോയിരുന്ന ഇവര്‍ സമീപത്തെ വീടുകള്‍ നീരക്ഷിച്ച ശേഷം പുലര്‍ച്ചയത്തെി മോഷണം നടത്തുകയാണ് പതിവ്. പുലര്‍ച്ചെ വീടുകളുടെ പരിസരങ്ങളിലത്തെി ജനല്‍ വഴി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മാലകള്‍ പൊട്ടിക്കുകയും മൊബൈല്‍ ഫോണുകളും മറ്റും കവരുന്നതാണ് ഇവരുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. മാവിന്‍ചുവട്ടിലുള്ള ഒരു സ്വകാര്യവ്യക്തിയുടെ വാടകകെക്കട്ടിടത്തില്‍ താമസിച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തിരുന്നത്. പ്രദേശങ്ങളില്‍ മോഷണങ്ങള്‍ വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ഇവരുടെ പക്കല്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പെരുമ്പാവൂര്‍ എസ്.ഐ പി.എ. ഫൈസലിന്‍െറ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തോക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.