കൊച്ചി: എറണാകുളം ജില്ലാ കലക്ടറുടെ ക്യമ്പ് ഓഫിസിലെ മരം മുറിക്കാനുള്ള കലക്ടറുടെ ഉത്തരവ് ഹൈകോടതി സ്റ്റേചെയ്തു. ദര്‍ബാര്‍ ഹാള്‍ മൈതാനത്തിന് പിന്നിലുള്ള 50 വര്‍ഷത്തിലധികം പഴക്കമുളള തണല്‍മരം മുറിച്ചുനീക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ തടഞ്ഞത്. അപകടാവസ്ഥയിലുള്ളതല്ല മരമെന്നും മരം മുറിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി ചുമതലയുള്ള ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ളെന്നും ചൂണ്ടിക്കാട്ടി ഹൈകോടതി അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ദ ലോയേഴ്സ് എന്‍വയണ്‍മെന്‍റ് ലവേഴ്സ് ഫോറം (ലീഫ്) നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കോടതിയില്‍ കേസ് എത്തുന്നതിനുമുമ്പ് രാവിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ഒട്ടേറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവുമായി വെള്ള ിയാഴ്ച രാവിലെ 11ന് പൊതുമരാമത്ത് കരാര്‍ ജോലിക്കാര്‍ മരം മുറിക്കാനത്തെി. വിവരമറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ മരത്തിന്‍െറ ശിഖരങ്ങള്‍ നീക്കം ചെയ്തുതുടങ്ങിയിരുന്നു. ഡി.എഫ്.ഒയുടെ അനുമതിയില്ളെന്ന് വ്യക്തമായതിനത്തെുടര്‍ന്ന് മരം മുറിക്കുന്നത് ഇവര്‍ തടഞ്ഞു. തുടര്‍ന്നാണ് കോടതി മുമ്പാകെ ഹരജി പരിഗണിച്ചത്. ഇതിനിടെ, കലക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ളെന്ന് അഭിഭാഷകന്‍ സന്ദേശ് രാജ പറഞ്ഞു. ആളുകളുടെ ജീവന് ഭീഷണി ഉണ്ടായാല്‍ മാത്രമെ മരം മുറിക്കാവൂ. മരം മുറിക്കുന്നതിന് കലക്ടര്‍ക്ക് അധികാരമില്ളെന്നും ഇവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ട്രീ പ്രോട്ടക്കന്‍ കമ്മിറ്റിയുടെയും സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്‍െറയും അനുമതി വേണമെന്നും എന്നാല്‍, ഇതില്ലാതെയാണ് മരം മുറിക്കുന്നതെന്നും ‘ലീഫ്’ പ്രവര്‍ത്തകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.