ഡ്യൂട്ടി ചുമതലയുള്ള ഡോക്ടര്‍മാര്‍ മുങ്ങുന്നതായി പരാതി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വാര്‍ഡ് ഡ്യൂട്ടി ചുമതലയുള്ള ഡോക്ടര്‍മാര്‍ മുങ്ങുന്നതായി പരാതി. മുന്നൂറോളം രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡിലാണ് രാത്രിയിലും പകലുമായി ഓരോ ഡോക്ടര്‍മാര്‍ക്ക് വീതം ചാര്‍ജ് നല്‍കിയിരിക്കുന്നത്. അത്യാവശ്യഘട്ടത്തില്‍ രോഗികള്‍ക്ക് ചികില്‍സ നല്‍കുക എന്നതാണ് ചുമതല. ഇവര്‍ക്കായി വാര്‍ഡില്‍ പ്രത്യേക റൂമും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡ്യൂട്ടിക്കത്തെുന്ന രണ്ടു ഡോക്ടര്‍മാര്‍ വാര്‍ഡിലിരിക്കാതെ സ്ഥിരമായി മുങ്ങുകയാണെന്നാണ് പരാതി. ഐ.പിയിലെ രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഡ്യൂട്ടിയിലുള്ള മറ്റു ജീവനക്കാര്‍ ഇവരെ ഫോണില്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് രോഗം മൂര്‍ച്ഛിച്ചതിനത്തെുടര്‍ന്ന് നഴ്സുമാര്‍ ഡ്യൂട്ടി ഡോക്ടറെ അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല. ഇത് വിവാദമായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വൈകിവരുന്നത് പതിവാണെന്നും പരാതിയുണ്ട്. രാവിലെ 8.30 മുതല്‍ ഡ്യൂട്ടി സമയമാണെങ്കിലും ഒമ്പതു കഴിഞ്ഞാണ് പലരും എത്തുന്നതെന്ന് ആരോപണമുണ്ട്. രോഗികള്‍ ഡോക്ടര്‍മാര്‍ എത്താത്തതിനത്തെുടര്‍ന്ന് ബഹളമുണ്ടാക്കുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.