കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയില്‍ 22 വാഹനങ്ങള്‍ക്ക് പുന$പരിശോധന നോട്ടീസ്. ഒരു വാഹനത്തിന്‍െറ ഫിറ്റ്നസ് റദ്ദാക്കി. ബുധനാഴ്ച മലയിന്‍കീഴ് ബൈപാസ് റോഡില്‍ നടന്ന പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളുടെ 112 വാഹനങ്ങളാണ് പങ്കെടുത്തത്. വിവിധ തകരാറുകള്‍ കണ്ടത്തെിയ 22 വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മൂന്നു ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിച്ച് പുന$പരിശോധനക്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പ്ളാറ്റ്ഫോം ദ്രവിച്ചനിലയില്‍ പരിശോധനക്കത്തെിച്ച വാഹനത്തിന്‍െറ ഫിറ്റ്നസാണ് റദ്ദാക്കിയത്. ഏഴു വാഹനങ്ങളുടെ ഹാന്‍ഡ് ബ്രേക് പ്രവര്‍ത്തനക്ഷമമല്ലാത്തവയും നാലെണ്ണത്തിന്‍െറ വേഗപ്പൂട്ടുകള്‍ പ്രവര്‍ത്തനരഹിതവുമായിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ളാസില്‍ ‘ചെക്ഡ്’ സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു. ഇനിയും പരിശോധനക്ക് ഹാജരാക്കാത്ത വാഹനങ്ങള്‍ വരുംദിവസങ്ങളിലെ പരിശോധന സമയത്ത് ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കണം. അധ്യയന ആരംഭത്തില്‍ തന്നെ വാഹനങ്ങള്‍ പരിശോധിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനക്ക് ഹാജരാക്കാതെ സര്‍വിസ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അപകടകരമായ നിലയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0485 28268 26/8547639044 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ജോയന്‍റ് ആര്‍.ടി.ഒ ബാബു ജോണ്‍ അറിയിച്ചു. പരിശോധനക്ക് എം.വി.ഐ എ.എ. താഹിറുദ്ദീന്‍, എ.എം.വി.ഐമാരായ വി.കെ. വില്‍സണ്‍, ബീന്‍ കൂരാപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. പെരുമ്പാവൂര്‍: അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സബ് ആര്‍.ടി ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന നടത്തി. പെരുമ്പാവൂര്‍ ലയണ്‍സ് ക്ളബിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും റോഡ് സുരക്ഷാ പരിശീലനം നല്‍കി. കുറുപ്പംപടി സെന്‍റ് മേരീസ് പബ്ളിക് സ്കൂള്‍ അങ്കണത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 105 വാഹനങ്ങള്‍ പങ്കെടുത്തു. നിയമങ്ങള്‍ പാലിക്കാത്ത 24 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ വിജയിച്ച വാഹനങ്ങള്‍ തിരിച്ചറിയാന്‍ ചെക് സ്റ്റിക്കര്‍ പതിച്ചുനല്‍കി. മൂവാറ്റുപുഴ ആര്‍.ഡി.ഒ എം. സുരേഷിന്‍െറ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ പെരുമ്പാവൂര്‍ മോട്ടോര്‍ വെഹിക്ള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എം. നോബി, സി.ഡി. അരുണ്‍, അസി. മോട്ടോര്‍ വെഹിക്ള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്. രഞ്ജിത്, എന്‍. വിനോദ്കുമാര്‍, പി.ജെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.