പെരുമ്പാവൂര്‍: ദലിത്-ആദിവാസി പൗരാവകാശ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ജിഷ വധക്കേസില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ്ചെയ്യുക, ഉന്നതതല സംഘം അന്വേഷിക്കുക, ദലിത്-ആദിവാസി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ശാസ്ത്രീയാന്വേഷണം നടത്താന്‍ സ്ഥിരമായ വിദഗ്ധ സംഘത്തിന് രൂപംനല്‍കുക, എസ്.സി-എസ്.ടി അതിക്രമക്കേസുകളില്‍ പ്രതികളെ കൂട്ടത്തോടെ വിട്ടയക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു റാലിയും കണ്‍വെന്‍ഷനും. റാലിയുടെ സമാപന സമ്മേളനം പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വേലന്‍ മഹാസഭ വൈസ് പ്രസിഡന്‍റ് സുഗതന്‍ അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദന്‍, അഡ്വ. കെ.കെ. നാരായണന്‍, തഴവ സഹദേവന്‍, മണികണ്ഠന്‍ കാട്ടാമ്പള്ളി, രാജു സേവ്യര്‍, വി.ഡി. രജീന്ദ്രന്‍, വിളയാടി വേണുഗോപാല്‍, പി.ജെ. തോമസ്, പി.എ. ഗോപി, പന്തളം രാജേന്ദ്രന്‍, ആര്‍. സോമന്‍, കെ. രവീന്ദ്രരാജ്, തുളസി നീലമന്‍, അഡ്വ. പി.എ. പ്രസാദ്, എസ്. കുമാര്‍ അന്തിക്കാട്, എം.എ. ലക്ഷ്മണന്‍, ലൂക്കോസ് കെ. നീലമ്പേരൂര്‍, അജിതന്‍, ലൈല റഷീദ്, കെ.കെ. ദിനേശന്‍, സുനില്‍ കാരാണി, പ്രകാശന്‍ അറക്കല്‍, ദാസപ്പന്‍, പ്രഭുരാജ് തിരുമേനി, രാഘവന്‍ പത്തനംതിട്ട, ഷീല, ജോണി ഇടുക്കി, സി.ജെ. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ജൂണ്‍ രണ്ടാം വാരം മണ്‍സൂണ്‍ സ്ട്രൈക് എന്നപേരില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.