ജിഷയുടെ ഘാതകരെ പിടികൂടല്‍ പ്രഥമ ദൗത്യം –എം.എ. ബേബി

പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയെന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഥമ ദൗത്യമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ജിഷയുടെ ഘാതകരെ പിടികൂടുംവരെ എല്‍.ഡി.എഫ് പ്രഖ്യാപിച്ച രാപകല്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ എ.ഡി.ജി.പി ശ്രീലേഖ ഐ.പി.എസ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവഗണിച്ചതാണ് ജിഷ കൊല്ലപ്പെടാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ കൊലപാതകത്തിനുശേഷം സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുദ്ദേശിച്ച നിര്‍ഭയ പദ്ധതിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവഗണിച്ചതെന്നും എറണാകുളം ജില്ലയിലാണ് പൈലറ്റ് പ്രോജക്റ്റ് നടപ്പാക്കാന്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. എന്‍.സി. മോഹനന്‍, പി.കെ. സോമന്‍, പി.എം. സലീം, എം.ഐ. ബീരാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.