യമനില്‍നിന്ന് രക്ഷപ്പെട്ട സിസ്റ്റര്‍ അഗസ്റ്റലിന്‍ രാമപുരം പള്ളിയിലത്തെി

പാലാ: ഭീകരാക്രമണമുണ്ടായ തെക്കന്‍ യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കോണ്‍വെന്‍റില്‍നിന്ന് രക്ഷപ്പെട്ട സിസ്റ്റര്‍ അഗസ്റ്റിലിന്‍, ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിയുടെ ഇടവകയായ രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലത്തെി. ഭീകരര്‍ നാല് കന്യാസ്ത്രീകള്‍ അടക്കം നിരവധി പേരെ വധിച്ച് ഫാ. ടോം ഉഴുന്നാലിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആക്രമണം നടത്തുമ്പോള്‍ സിസ്റ്റര്‍ അഗസ്റ്റിലിന്‍ വാതിലിന് മറവില്‍ ഒളിച്ചിരുന്ന് ഭീകരരുടെ കണ്ണില്‍പെടാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് ഏപ്രില്‍ 16ന് ഇന്ത്യയില്‍ മടങ്ങിയത്തെി. സിസ്റ്റര്‍ അഗസ്റ്റിലിന്‍ മുമ്പ് രാമപുരം ഇടവകയിലെ താമസക്കാരിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താമരശേരി മുക്കത്തേക്ക് താമസം മാറി. സഹോദരി സിസ്റ്റര്‍ മേഴ്സി അഗസ്റ്റിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് രാമപുരത്ത് എത്തിയത്. രണ്ടു വര്‍ഷം ഇവര്‍ യമനില്‍ സേവനം അനുഷ്ഠിച്ചു. ഞെട്ടലില്‍നിന്ന് ഇനിയും താന്‍ മോചിതയായിട്ടില്ളെന്ന് അവര്‍ പറഞ്ഞു. തെരുവില്‍നിന്നു പൊലീസ് കൂട്ടിക്കൊണ്ടുവരുന്ന പാവങ്ങള്‍ക്കുവേണ്ടി സേവനം നടത്തി വരുകയായിരുന്നു തങ്ങളെന്ന് സിസ്റ്റര്‍ അഗസ്റ്റലിന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.