എം.സി റോഡ് മഴയില്‍ കുളം

ഏറ്റുമാനൂര്‍: മഴ കനത്തതോടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ച എം.സി റോഡ് കുളമായി. പട്ടിത്താനം മുതല്‍ പാറോലിക്കല്‍വരെ വെള്ളക്കെട്ടായി മാറിയതോടെ യാത്ര ദുസ്സഹമായി. ഈ പ്രദേശത്ത് ആഴ്ചകള്‍ക്കു മുമ്പ് ആരംഭിച്ച പണികള്‍ ഇതോടെ നിശ്ചലാവസ്ഥയിലുമായി. പഴയ ടാറിങ് പൊളിച്ചു നീക്കിയ റോഡില്‍ വെള്ളം കെട്ടിക്കിടന്ന് ഗട്ടറുകളുമായി. അപകടങ്ങളും വര്‍ധിച്ചു. വെള്ളക്കെട്ടിന്‍െറ ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് അപകടങ്ങളില്‍പെടുന്നവരില്‍ ഏറെയും. തവളക്കുഴിയിലും ശക്തിനഗര്‍ ബസ് സ്റ്റോപ്പിനും അടുത്ത് നിര്‍മിക്കുന്ന കലുങ്കുകള്‍ക്ക് ഇരുവശവും രൂപം കൊണ്ടിരിക്കുന്ന കിടങ്ങുകള്‍ക്ക് സമാനമായ ഗട്ടറുകള്‍ ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നു. ഇതിനിടെ റോഡ് നിര്‍മാണം പലയിടത്തും കൃത്യമായ തോതിലല്ല നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നുണ്ട്. വളവുകളും കയറ്റങ്ങളും കുറച്ച് റോഡ് ഒരേതലത്തില്‍ നവീകരിക്കുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.