ആലുവ: നിര്‍ധന കുടുംബത്തിന്‍െറ ആശ്രയമായ ആടുകള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ചെറിയ വാപ്പാലശ്ശേരി ഇളംമേക്കാട് അരീക്കല്‍ വറിയത് മാത്തുക്കുട്ടിയുടെ ആടുകളെയാണ് ആറോളം തെരുവുനായ്ക്കള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമിച്ചത്. കൂട്ടിന് സമീപം കെട്ടിയിട്ടിരുന്ന ഒരാടിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു. മറ്റ് ആടുകള്‍ പേടിച്ചരണ്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥയാണ്. പുലര്‍ച്ചെ ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കല്ളെറിഞ്ഞാണ് നായ്ക്കൂട്ടത്തെ തുരത്തിയത്. ഹൃദ്രോഗത്തിന് വര്‍ഷങ്ങളായി ചികിത്സതേടുന്ന മാത്തുക്കുട്ടി ഒരുവര്‍ഷം മുമ്പാണ് വായ്പയെടുത്ത് രണ്ട് ആടുകളെ വാങ്ങിയത്. ആടുവളര്‍ത്തലില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് മാത്തുക്കുട്ടിയുടെ ചികിത്സയടക്കമുള്ള കുടുംബ ചെലവ് കഴിഞ്ഞുവന്നത്. ചുറ്റുമതിലില്ലാത്ത വീട്ടില്‍ മുമ്പ് പലപ്പോഴും നായ്ക്കളുടെ ശല്യമുണ്ടായിട്ടുണ്ട്. തെരുവുനായ്ക്കളെ ഭയന്ന് പകല്‍പോലും വീടിന് പുറത്തിറങ്ങാന്‍ ഭയമാണെന്ന് വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് തെരുവുനായ് ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലി മാത്തുക്കുട്ടിയുടെ വീട്ടിലത്തെി വിവരങ്ങള്‍ ശേഖരിച്ചു. ആടുവളര്‍ത്തലിലൂടെ ഉപജീവനം കഴിഞ്ഞിരുന്ന നിര്‍ധന കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിക്കുമെന്ന് ജോസ് മാവേലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.