അരൂര്‍: വീട്ടമ്മയുടെ 5 പവന്‍െറ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. അങ്കമാലി 12ാം നമ്പര്‍ പുളിയം പള്ളില്‍ വീട്ടില്‍ സജീവ് (43) ആണ് അരൂര്‍ പൊലീസിന്‍െറ പിടിയിലായത്. സംഭവം നടന്നത് എരമല്ലൂരില്‍ ബുധനാഴ്ച വൈകീട്ടാണ്. എരമല്ലൂര്‍ സ്വദേശിനി ഷേര്‍ലിയും മക്കളും പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചത്തെിയ മോഷ്ടാവ് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. ഷേര്‍ളി മാലയില്‍ നിന്നും പിടിവിട്ടില്ല ബഹളം കേട്ടത്തെിയ ബന്ധുക്കള്‍ മാലപൊട്ടിച്ചുകൊണ്ട് കള്ളന്‍ കടന്നെന്നു കരുതി പുറകെ ബൈക്കില്‍ പാഞ്ഞു. അരൂര്‍ എസ്.ബി.ടിക്ക് സമീപത്തു വെച്ച് ബൈക്കിന്‍െറ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി. പുറകെ എത്തിയവരും നാട്ടുകാരും ചേര്‍ന്ന് മോഷ്ടാവിനെ പിടികൂടി അരൂര്‍ പൊലീസില്‍ ഏല്‍പിച്ചു. ചോദ്യം ചെയ്യലില്‍ ബൈക്ക് കോതമംഗലത്തുനിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഇയാളുടെ കൈയില്‍നിന്നും രണ്ട് മാലകള്‍ കണ്ടെടുത്തെങ്കിലും മുക്കുപണ്ടമാണെന്ന് പൊലീസ് പറഞ്ഞു. പിടികൂടുമെന്നുറപ്പാകുമ്പോള്‍ എറിഞ്ഞ് കളഞ്ഞ് ഓടിരക്ഷപ്പെടാന്‍ കരുതുന്നതാണിതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.