പര്യടനങ്ങള്‍ക്ക് സമാപനം; ഗൃഹസന്ദര്‍ശനങ്ങളും വോട്ടുറപ്പിക്കലുമായി സ്ഥാനാര്‍ഥികള്‍

ആലുവ: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുള്ള പല സ്ഥാനാര്‍ഥികളുടെയും വാഹന പര്യടനങ്ങള്‍ക്ക് സമാപനമായി. യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന്‍റെയും ഇടത് സ്ഥാനാര്‍ഥി അഡ്വ. വി.സലീമിന്‍െറയും ഒരാഴ്ചയോളം നീണ്ട പര്യടനങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി സമാപിച്ചു. വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇരുവരും. ഇതിന്‍െറഭാഗമായി ഗൃഹസന്ദര്‍ശനങ്ങളും പ്രവര്‍ത്തകരുടെ യോഗങ്ങളും നടക്കുന്നുണ്ട്. ബൂത്തുതലങ്ങളില്‍ കിട്ടാന്‍ സാധ്യതയുള്ള വോട്ടുകളുടെ ലിസ്റ്റ് താഴെതട്ടിലെ നേതാക്കളും പ്രവര്‍ത്തകരും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ ചിഹ്നം പരിചയപ്പെടുത്താന്‍ സ്ക്വാഡുകളും സജീവമാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വി. സലീമിന്‍െറ വാഹനപര്യടനം സ്വന്തം തട്ടകമായ ആലുവയിലാണ് സമാപിച്ചത്. മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളെയും വ്യക്തികളെയും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. എടത്തല, ചൂര്‍ണിക്കര പഞ്ചായത്തുകളിലാണ് ഗൃഹസന്ദര്‍ശനം നടത്തിയത്. എസ്.ഒ.എസ് ചൈല്‍ഡ് വില്ളേജ് ഹോം സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന്‍െറ മണ്ഡലംതല പരിപാടിയുടെ അവസാന ദിന പര്യടനം എടത്തലയില്‍ നടന്നു. കെ.പി.സി.സി സെക്രട്ടറിയും എറണാകുളം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷനുമായ അഡ്വ ബി.എ. അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പുക്കാട്ടുപടിയില്‍ സമാപിച്ചു. മേയ് നാലിന് ശ്രീമൂലനഗരം പഞ്ചായത്തില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. മോഡല്‍ ബാലറ്റ് മുതലായവയുമായി യു.ഡി.എഫ് പ്രവര്‍ത്തകരുടെ അഞ്ചാമത്തെ ഭവനസന്ദര്‍ശന സ്ക്വാഡ്് 13, 14 തീയതികളില്‍ നടക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥി ലത ഗംഗാധരന്‍റെ നാലാംഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി ആലുവ നഗരത്തില്‍ വാഹനപര്യടനം നടന്നു. നേതാജി റോഡിലെ വൈ.എം.സി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് ആരംഭിച്ച പര്യടനം മണ്ഡലം പ്രസിഡന്‍റ് എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്‍റ് എ.എന്‍. രാമചന്ദ്രന്‍ , എം.എം. ദിനേശ് കുമാര്‍, കെ.ജി.ഹരിദാസ്, അജി രാഘവന്‍, ടൗണ്‍ പ്രസിഡന്‍റ് സതീശ്, പ്രവീണ്‍ പൈ, പ്രതീഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് കുമാര്‍, ദിനില്‍ ദിനേശ്, രാജന്‍, ഡോ.രാധ, രാധാകൃഷ്ണമൂര്‍ത്തി , പ്രീത പി.എസ്. എന്നിവര്‍ നയിച്ച റോഡ് ഷോ പവര്‍ഹൗസ്, സീനത്ത്, റെയില്‍വേ സ്റ്റേഷന്‍, ചെമ്പകശേരി പളളി, പോസ്റ്റ് ഓഫിസ്, ബാങ്ക് കവല, ഗവ. ആശുപത്രി, മാധവപുരം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്ന് പുളിഞ്ചോട് ജി.എസ്.ബി.വൈ സമാജത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകയുടെ വിവാഹത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.