മൂവാറ്റുപുഴ: കാര്‍ഷിക മേഖലയായ കല്ലൂര്‍ക്കാടും പോത്താനിക്കാടും യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് വാഴക്കന് സ്വീകരണം നല്‍കി. മണലിപ്പീടികയില്‍ ജോയി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ബൈത്സി ആത്രശ്ശേരി അധ്യക്ഷത വഹിച്ചു. ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര, പി.പി. എല്‍ദോസ്, പി.എസ്.എ. ലത്തീഫ്, മേരി ബേബി, ഡോളി കുര്യാക്കോസ്, ജാന്‍സി ജോര്‍ജ്, സിബി പി. ജോര്‍ജ്, കെ.ജി. രാധാകൃഷ്ണന്‍, പായിപ്ര കൃഷ്ണന്‍, വിന്‍സന്‍റ് നെടുങ്കല്ളേല്‍, വി.ആര്‍. പങ്കജാക്ഷന്‍ നായര്‍, ബേബി വട്ടക്കുന്നേല്‍, അപ്പച്ചന്‍ ലൂക്കോസ്, കെ.എം. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളാരം കല്ല്, കലൂര്‍, തഴുവം കുന്ന്, നാകപ്പുഴ, മണിയന്ത്രം തുടങ്ങി 20ലേറെ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ഉച്ചക്ക് കല്ലൂര്‍ക്കാട് ടൗണില്‍ സമാപിച്ചു. സമാപന സമ്മേളനം ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരിയില്‍നിന്ന് ആരംഭിച്ച പര്യടനം ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. 15 കേന്ദ്രങ്ങളില്‍ സ്വീകരണത്തിനുശേഷം പോത്താനിക്കാട് ടൗണില്‍ സമാപിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം നഗരത്തില്‍ പര്യടനം നടത്തി. മുന്‍സിപ്പല്‍ നോര്‍ത് പര്യടനം രാവിലെ എട്ടിന് കുര്യന്‍മലയില്‍നിന്ന് ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കെ. കുരുവിള അധ്യക്ഷത വഹിച്ചു. ഉഷ ശശീധരന്‍, പി.കെ. ബാബുരാജ്, എം.എ. സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, കെ.എ. നവാസ്, വി.കെ. മണി, കെ.എ. നവാസ് എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണത്തിനുശേഷം മോളേക്കുടി മലയില്‍ സമാപിച്ചു. ഉച്ചക്കുശേഷം നടന്ന മുനിസിപ്പല്‍ സൗത് പര്യടനം അമ്പലകുന്നില്‍ സി.പി.ഐ കണ്‍ട്രോള്‍ കമ്മിറ്റി അംഗം ഇ.എ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. യു.ആര്‍. ബാബു അധ്യക്ഷത വഹിച്ചു. ഗോപി കോട്ടമുറിക്കല്‍, ജോണി ജോര്‍ജ്, ബിനീഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം രണ്ടാര്‍കര കോളനിയില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സജി ജോര്‍ജ്, ടി.എം. ഹാരിസ്, ആര്‍. രാകേഷ്, പി.എം. ഇബ്രാഹിം, കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.പി.ജെ. തോമസിന് മുനിസിപ്പല്‍ മേഖലയില്‍ വന്‍ സ്വീകരണം നല്‍കി. സ്ഥാനാര്‍ഥി പര്യടനത്തിന്‍െറ ഭാഗമായി രാവിലെ വാഴപ്പിള്ളിയില്‍നിന്ന് ആരംഭിച്ച പര്യടനം മണ്ഡലം പ്രസിഡന്‍റ് കെ.കെ. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 28 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. വൈകുന്നേരം വെള്ളൂര്‍ക്കുന്നം ജങ്ഷനില്‍ നടന്ന സമാപന സമ്മേളനത്തോടെ സ്ഥാനാര്‍ഥി പര്യടനം പൂര്‍ത്തിയാക്കി. സെബാസ്റ്റ്യന്‍ മാത്യു, പി. മനോജ്, ഷൈന്‍ കെ. കൃഷ്ണന്‍, പി.കെ. നാരായണന്‍, എം.എ. ഹരി, എസ്. ജയകുമാര്‍, കെ.ആര്‍. പ്രസാദ്, എം.എസ്. വിത്സണ്‍, സിന്ധു മനോജ്, മിനി ജയരാജ്, രേഖ പ്രഭാത്, കെ.എന്‍. അജീവ്, എ.എസ്. ബിജുമോന്‍, ടി. ചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണസ്ഥലങ്ങളില്‍ സംസാരിച്ചു. കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന് പട്ടിമറ്റത്ത് സ്വീകരണം നല്‍കി. മൂണേലിമുകളില്‍ പട്ടിമറ്റം ബ്ളോക് പ്രസിഡന്‍റ് സി.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബിലാല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് കെ.എം. പരീതുപിള്ള, സി.കെ. അയ്യപ്പന്‍കുട്ടി, വി.ആര്‍. അശോകന്‍, വി.പി. മുഹമ്മദ്, കെ.കെ. പ്രഭാകരന്‍, ബാബു സെയ്താലി, ടി.എ. ഇബ്രാഹിം, ഗോവിന്ദപ്പണിക്കര്‍, പി.പി. അബൂബക്കര്‍, എ.എം. മുസ്തഫ, കെ.ജി. മന്മഥന്‍, എ.പി. കുഞ്ഞുമുഹമ്മദ്, ഗൗരി വേലായുധന്‍, ജോളി ബേബി, ഹനീഫ കുഴിപ്പിള്ളി, ഷൈജ അനില്‍, നെസി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അത്താണിയില്‍ പര്യടനം സമാപിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ.ഷിജി ശിവജി പട്ടിമറ്റം, മാറമ്പിളളി, വാഴക്കുളം മേഖലകളില്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. പട്ടിമറ്റം കൈതക്കാട്, കൊട്ടക്കോരന്‍ കോളനി, കമ്പനാല്‍, കടുവാക്കുഴി കോളനി, കല്ലുങ്ങപറമ്പ്, വാഴക്കുളം പഞ്ചായത്തിലെ മാറമ്പിള്ളി, കുന്നത്തുകര കോളനി, കുന്നുവഴി കോളനി, വഞ്ചിനാട് കോളനി എന്നിവിടങ്ങളിലും ഭവന സന്ദര്‍ശനം നടത്തി. വലമ്പൂര്‍, ആക്കാംപാറ, കോലഞ്ചേരി എന്നിവ ിടങ്ങളില്‍ മരണവീടുകള്‍ സന്ദര്‍ശിച്ചു. വാഴക്കുളം, കുന്നത്തുനാട്, അമ്പലമേട്, ഐക്കരനാട് ലോക്കല്‍ റാലികളിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.