ആലുവ: സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സിന്‍െറ സംഗീതക്കച്ചേരിയോടെ അഗതികളുടെ സഹോദരിമാരുടെ സന്യാസിനീസമൂഹത്തിന്‍െറ നവതി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. എസ്.ഡി മദര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സന്യസ്തരും വൈദികരും തങ്ങളുടെ സര്‍ഗസിദ്ധികള്‍ വികസിപ്പിച്ച് ലോകസമാധാനത്തിന്‍െറ സുവിശേഷം പ്രസംഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യാര്‍ച്ചനയിലൂടെ യേശുവിന്‍െറ കരുണാര്‍ദ്ര സ്നേഹത്തിന്‍െറ ആഴം കീര്‍ത്തനങ്ങളായി ആലപിക്കുമ്പോള്‍ ലോകത്തിന്‍െറ മുറിവുകളിലേക്ക് ഒഴുകിയിറങ്ങി സൗഖ്യതീര്‍ഥമായി മാറുകയാണ്. എസ്.ഡി സന്യാസിനീസമൂഹത്തിന്‍െറ സുപ്പീരിയര്‍ ജനറല്‍ മദര്‍ റെയ്സി അധ്യക്ഷത വഹിച്ചു . സന്യസ്തരായ ഓരോ അംഗത്തിനും ദൈവം നല്‍കിയ വിവിധ വരദാനങ്ങളെ പ്രോത്സാഹിപ്പിക്കുക സഭയുടെ ലക്ഷ്യമാണെന്നും അതിനാല്‍ത്തന്നെ ഈ സന്യാസിനീസമൂഹത്തില്‍നിന്ന് വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കുന്നവരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെും മദര്‍ റെയ്സി പറഞ്ഞു. കാരുണ്യ വര്‍ഷത്തിന്‍െറ ആദ്യനാളുകളില്‍ത്തന്നെ കാരുണ്യാര്‍ച്ചനപോലെ വേറിട്ട സംഗീത സായാഹ്നം നടത്താനായത് സെന്‍റ് മേരീസ് പ്രോവിന്‍സിന് കിട്ടിയ വരദാനമാണെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ സ്നേഹ പറഞ്ഞു. സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സ് കര്‍ണാട്ടിക് സംഗീതത്തിന്‍െറ വിവിധ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ യേശുനാമകീര്‍ത്തനങ്ങള്‍ ആലപിച്ചത് നവതി ആരംഭത്തിന് മാറ്റുകൂട്ടി. നവതി വര്‍ഷാരംഭത്തിന്‍െറ ഭാഗമായി അഗതിമന്ദിരത്തിലെ അന്തേവാസികളുടെയും പകല്‍വീട്ടിലെ അംഗങ്ങളുടെയും വിവിധ കലാപരിപാടികും ഉണ്ടായിരുന്നു. മാര്‍ തോമസ് ചക്യത്ത്, ഫാ. പോള്‍ പൂവത്തിങ്കല്‍, ഫാ. ജാക്സ കീഴവന, അന്‍വര്‍ സാദത്ത് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് സാജിത അബ്ബാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.