കുടിവെള്ളക്ഷാമം: ജല അതോറിറ്റി അസി. എക്സി. എന്‍ജിനീയറെ ഉപരോധിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്സണിന്‍െറ നേതൃത്വത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ജല അതോറിറ്റി അസി. എക്സി. എന്‍ജിനീയറെ ഉപരോധിച്ചു. ബുധനാഴ്ച രാവിലെ 11ഓടെയാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. മാസങ്ങളായി നഗരത്തില്‍ കുടിവെള്ളപ്രശ്നം രൂക്ഷമാണ്. പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായി. വെള്ളം കിട്ടുന്നില്ലന്ന വിവരം പറയാനായി വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ളെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഉപരോധം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍, സി.എം. ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏഴു ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. പൈപ്പുകളുടെ അറ്റകുറ്റപ്പണി നാലുദിവസംകൊണ്ട് തീര്‍ക്കുമെന്നും എന്‍ജിനീയര്‍ പറ ഞ്ഞു. ഏഴുദിവസത്തിനകം പരിഹാരമായില്ലങ്കില്‍ അനിശ്ചിതകാല ഉപരോധം ആരംഭിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പുനല്‍കി. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായി ട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.