റയോണ്‍സ്: ചര്‍ച്ച തുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

പെരുമ്പാവൂര്‍: റയോണ്‍സ് തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് യൂനിയനുകളുമായി ചര്‍ച്ച തുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. 15 വര്‍ഷമായി പൂട്ടിക്കിടക്കുന്ന കമ്പനിയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് യൂനിയന്‍ പ്രതിനിധികളുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇതുസംബന്ധിച്ച് എം.എല്‍.എയും യു.ഡി.എഫ് കണ്‍വീനറും പ്രസ്താവന നടത്തിയത് തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയാത്തതിലുള്ള ജാള്യം മറക്കാന്‍ വേണ്ടിയാണ്. കമ്പനിയുടെ ബാധ്യത തീര്‍ക്കാന്‍ 70 കോടിയോളം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം ഉത്തരവുകള്‍ പതിവാണെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇവ ഫയലില്‍ ഉറങ്ങുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് തോമസ് കെ. ജോര്‍ജ്, സെക്രട്ടറി പി.എ. സിദ്ദീഖ്, ടി.എം. മുഹമ്മദ്കുഞ്ഞ്, എം.എം. റഫീഖ്, എഫ്.ഐ.ടി.യു ജില്ലാ നേതാക്കളായ ബാബു വേങ്ങൂര്‍, ഇ. ബാവകുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.