പെരുമ്പാവൂര്‍: ആലുവ പെരുമ്പാവൂര്‍ റൂട്ടില്‍ മുടിക്കല്‍ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ ക്ളീനറെയും മദ്റസപഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളെയും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളായ മുടിക്കല്‍ തേനൂര്‍ വീട്ടില്‍ അബൂബക്കറിന്‍െറ മക്കളായ അമല്‍ (11), അമാന്‍ (എട്ട്), തേനൂര്‍ മുഹമ്മദിന്‍െറ മകന്‍ യാസീന്‍ (11), തേനൂര്‍ അലിയുടെ മകന്‍ നിബ്രാസ് (ആറ്), കാരോത്തുകുടി അന്‍വര്‍ സാദത്തിന്‍െറ മകള്‍ ഹഫ്സ (എട്ട്), മുണ്ടത്തേ് റഫീക്കിന്‍െറ മകന്‍ മുഹമ്മദ് സാബിത്ത് (ഒമ്പത്), മുണ്ടത്തേ് റജീബിന്‍െറ മകന്‍ സഹല്‍ (എട്ട്) എന്നിവരെ എറണാകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ക്ളീനര്‍ കര്‍ണാടക സ്വദേശി പ്രശാന്തിന്‍െറ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. രാവിലെ 11.30നായിരുന്നു സംഭവം. എറണാകുളത്തുനിന്ന് തിരികെ വരുകയായിരുന്ന കോട്ടപ്പടി സ്വദേശി ജോര്‍ജ് പി. വര്‍ഗീസിന്‍െറ കാറാണ് നിയന്ത്രണംവിട്ടത്. മുടിക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തെ പൊതുടാപ്പില്‍നിന്ന് വെള്ളമെടുക്കുകയായിരുന്ന ലോറി ക്ളീനറെയാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ ഇടിച്ചശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. ഇടിയെ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞു. ആലുവ പ്രൈവറ്റ് റോഡ് റബറൈസ്ഡ് ടാറിങ് നടത്തിയതിനുശേഷം ഇതിലെ വാഹനങ്ങള്‍ അമിതവേഗത്തിലാണ് പോകുന്നതെന്ന് ആക്ഷേപമുണ്ട്. മുമ്പും ഈ ഭാഗത്ത് അപകടങ്ങള്‍ നടന്നിരുന്നു. വേഗനിയന്ത്രണ സംവിധാനങ്ങളോ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.