വേനല്‍ ശക്തമായി; തീരദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം

പറവൂര്‍: വേനല്‍ കടുത്തതോടെ തീരദേശ മേഖലയിലും പൊക്കാളി പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട്, മാല്യങ്കര, ചെട്ടിക്കാട് എന്നിവിടങ്ങളില്‍ കുടിവെള്ളത്തിന് ജനം നെട്ടോട്ടത്തിലാണ്. തീരദേശമായ ഇവിടെ പൈപ്പ് വെള്ളമാണ് പ്രധാന ആശ്രയം. എന്നാല്‍, ദിവസങ്ങളായി പ്രദേശത്തെ കുടിവെള്ള വിതരണം അവതാളത്തിലാണ്. കുറഞ്ഞ അളവില്‍ വെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. ഒരു കുടം വെള്ളം നിറയാന്‍ അരമണിക്കൂറോളം സമയമെടുക്കുന്ന അവസ്ഥ. വേനല്‍ ശക്തമായ സമയത്ത് കുടിവെള്ളവിതരണം കൃത്യമല്ലാത്തതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. 12 കിലോമീറ്റര്‍ ദൂരെയുള്ള പറവൂര്‍ ജലസംഭരണിയില്‍നിന്നാണ് വടക്കേക്കരയിലേക്ക് പൈപ്പിലൂടെ വെള്ളമത്തെുന്നത്. കുറഞ്ഞ മര്‍ദത്തിലാണ് വെള്ളം പമ്പ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അറ്റകുറ്റപണിയുടെ പേരിലും മറ്റും പലപ്പോഴായി വൈദ്യുതി നിലക്കുന്നത് പമ്പിങ്ങിനെ കാര്യമായി ബാധിക്കുന്നുണ്ട്. കിണര്‍ വെള്ളത്തില്‍ ഉപ്പിന്‍െറ അളവ് വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കോട്ടുവള്ളി, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. പൊക്കാളി- ചെമ്മീന്‍ കെട്ടുകള്‍ ഉള്‍പ്പെടുന്ന പ്രദേശമായ ഇവിടെയും പൈപ്പ് വെള്ളം തന്നെയാണ് ആശ്രയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.