മഹാഗണിത്തോട്ടം ഇന്ന് തുറക്കും

കാലടി: മലയാറ്റൂര്‍ മുളങ്കുഴി മഹാഗണിത്തോട്ടം വിനോദസഞ്ചാരികള്‍ക്ക് വെള്ളിയാഴ്ച വീണ്ടും തുറന്നുകൊടുക്കും. രാവിലെ ഒമ്പതിന് കോടനാട് ഡി.എഫ്.ഒ കെ. വിജയാനന്ദാണ് രണ്ടുവര്‍ഷത്തോളമായി അടച്ചിട്ട ഇക്കോ ടൂറിസം മേഖലയായ മഹാഗണിത്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഡല്‍ഹി സ്വദേശികളായ അഞ്ച് എന്‍.സി.സി കാഡറ്റുകള്‍ മഹാഗണിത്തോട്ടത്തിന് സമീപം പെരിയാറ്റില്‍ മുങ്ങിമരിച്ചതിനത്തെുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനിടെ, വീണ്ടും ഒരു തവണ വിലക്ക് നീക്കിയിരുന്നെങ്കിലും കാക്കനാട് സ്വദേശിയായ ഒരാള്‍ മുങ്ങിമരിക്കുകയും വീണ്ടും അടയ്ക്കുകയും ചെയ്തു. 10 വര്‍ഷത്തിനുള്ളില്‍ 75ഓളം പേര്‍ ഇവിടെ മുങ്ങിമരിച്ചു. സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംവിധായകന്‍ മണി രത്നത്തിന്‍െറ രാവണന്‍, നടന്‍ വിജയ് നായകനായ പുലി തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായ പുലി മുരുകന്‍ ഉള്‍പ്പെടെ മലയാള ചിത്രങ്ങളും സീരിയലുകളും മഹാഗണിത്തോട്ടത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.