പൊലീസിനെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

മട്ടാഞ്ചേരി: പരാതി അന്വേഷിക്കാനത്തെിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്റ്റാര്‍ മൂലയില്‍ സേലാം സേഠ് പറമ്പില്‍ ഉമര്‍ ഫാറൂഖാണ് (19) പിടിയിലായത്. ചുള്ളിക്കലില്‍ കൂട്ടം കൂടി നിന്ന യുവാക്കളുടെ സംഘത്തോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട തോപ്പുംപടി എസ്.ഐ.ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നല്‍കി. ചുള്ളിക്കല്‍ പരിസരത്ത് പാതിരാത്രി കഴിഞ്ഞും കൂട്ടം കൂടി നില്‍ക്കുന്ന യുവാക്കളുടെ സംഘം നാട്ടുകാര്‍ക്ക് ശല്യമായി തീര്‍ന്നിട്ടുണ്ട്. ഇവിടെ കഞ്ചാവു വില്‍പന നടക്കുന്നതായും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.