ഇതരസംസ്ഥാന തൊഴിലാളിയുടെ കാല് തല്ലിയൊടിച്ചയാള്‍ അറസ്റ്റില്‍

വൈപ്പിന്‍: ഇതരസംസ്ഥാനക്കാരനായ നിര്‍മാണ തൊഴിലാളിയുടെ കാല്‍ തല്ലിയൊടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് തെക്കേമുറിയില്‍ സുഭാഷാണ് (49) അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശി ശ്രുതി റായിയുടെ (31) കാലാണ് ഇയാള്‍ തല്ലിയൊടിച്ചത്. ശ്രുതി റായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിട ഉടമ ഗുണ്ടാപിരിവ് നല്‍കാത്തതിലുള്ള വൈരാഗ്യം കാരണമാണ് പ്രതി തൊഴിലാളിയെ ആക്രമിച്ചതെന്ന് ഞാറക്കല്‍ എസ്.ഐ. ആര്‍. രഗീഷ് കുമാര്‍ അറിയിച്ചു. പ്രതി ആദ്യ ദിവസം പണം ചോദിച്ചിട്ട് നല്‍കാതെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ കെട്ടിട ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് വീണ്ടുമത്തെി ഭീഷണിപ്പെടുത്തുകയും പണിക്കുണ്ടായിരുന്ന തൊഴിലാളിയെ ആക്രമിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.