പള്ളിക്കര: വിജിലന്‍സ് കേസ് വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാറിന്‍െറ നടപടിയില്‍ കൗതുകമാണ് തോന്നുന്നതെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. ഇത് അഴിമതിക്കാരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. അഞ്ച് വര്‍ഷം മുമ്പ് ആരാണ് അഴിമതിക്കാര്‍ എന്നാണ് ജനം ചോദിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഏറ്റവും വലിയ അഴിമതിക്കാരന്‍ ആരാണെന്നാണ് ജനം ചോദിക്കുന്നത് -ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു. കേരള വിജിലന്‍സ് സ്റ്റഡി സര്‍ക്ക്ള്‍ മൂന്നാമത് വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാക്ട് അമ്പലമേട് ഹൗസില്‍ നടന്ന പരിപാടി കേന്ദ്ര വിജിലന്‍സ് കമീഷണര്‍ കെ.വി. ചൗധരി ഉദ്ഘാടനം ചെയ്തു. സുവനീറിന്‍െറ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഫാക്ട് സി.വി.ഒ ജെ. വിനയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാക്ട് സി.എം.ഡി ജെയ്വീര്‍ ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. എസ്.ബി.ടി സി.വി.ഒ സാത്യകി രസ്തോഗി, വി.എസ്.സി രക്ഷാധികാരി എം.ജി.എ രാമന്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്‍റണി, കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാന്‍ മധു. എസ്. നായര്‍, കൊച്ചി റിഫൈനറി വിജിലന്‍സ് ചീഫ് മാനേജര്‍ കെ. നാരായണന്‍, വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.